സ്ത്രീധന പീഡനം; അഞ്ച് പേര്‍ക്കെതിരെ കേസ്
Mar 2, 2013, 15:29 IST
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ഹൊസദുര്‍ഗ് പോലീസ് കേസെടുത്തു. പള്ളിക്കര രമണി നിലയത്തില്‍ സുഗുണന്റെ മകള്‍ എസ്. സുര (26) യുടെ പരാതി പ്രകാരം ഭര്‍ത്താവ് കാഞ്ഞങ്ങാട് മീനാപ്പീസിലെ എ. അനൂപ്കുമാര്‍ (40), മാതാവ് കാന്തി (65), സഹോദരങ്ങളായ എന്‍. ഷെര്‍ളി (45), രഞ്ജന (42), രാജന്‍ (47) എന്നിവര്‍ക്കെതിരയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസിട്രേറ്റ് (ഒന്ന്) കോടതി നിര്‍ദേശ പ്രകാരം കേസെടുത്തത്.
2010 മെയ് ആറിനാണ് അനൂപ് കുമാര്‍ സുരയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ സുരയുടെ വീട്ടുകാര്‍ അനൂപിന് സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സുര കോടതിയില്‍ ഹരജി നല്‍കുകയായിരന്നു.
ഹരജി സ്വീകരിച്ച കോടതി അനൂപ് കുമാറിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയാണുണ്ടായത്.

Keywords: Dowry, case, Hosdurg, Police, Wife, husband, complaint, Assault, Pallikara, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.