city-gold-ad-for-blogger

ജില്ലാ തല ക്വിസ് മത്സരം ഫെബ്രുവരി ഒമ്പതിന്

ജില്ലാ തല ക്വിസ് മത്സരം ഫെബ്രുവരി ഒമ്പതിന്
ബാപ്പാലിപ്പൊനം: ബാപ്പാലിപ്പൊനം എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നബി ദിനത്തോടനുബന്ധിച്ച് നടത്തുന്ന 'കാസര്‍കോട്' ജില്ലാതല ഇസ്ലാമിക് ക്വിസ് മത്സരം ഫെബ്രുവരി ഒമ്പതിന് രാവിലെ 9.30 ന് ബാപ്പാലിപ്പൊനം സുന്നീ സെന്റെറില്‍ നടക്കും. ജില്ലയില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മത്സരത്തിലേക്ക് പ്രവേശനം നല്‍കും.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. 15 നും 22 നുമിടയില്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം സഖാഫി ഉദ്ഘാടനം ചെയ്തു. സഈദ് ,അജ്മല്‍ സ്വാബിര്‍, റഫീഖ് സംബന്ധിച്ചു. സാബിത്ത് സ്വഗതവും, റാഫി നന്ദിയും പറഞ്ഞു.

രജിസ്‌ട്രേഷന്‍ ഫെബ്രുവരി മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746861800, 8129122026, 9847081699 ബന്ധപ്പെടുക.

Keywords: SSF, Babalipanam Islamic quiz competition, Kasaragod, Kerala, Nabi day celebration, Malayalam news, District level quiz competition on February 9th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia