city-gold-ad-for-blogger

തടവുചാട്ടം: ജയില്‍ ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു


തടവുചാട്ടം: ജയില്‍ ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ നിന്നും വാര്‍ഡനെ വെട്ടിപരിക്കേല്‍പിച്ച് നാലു തടവുകാര്‍ രക്ഷപ്പെടാനിടയായ സംഭവത്തില്‍ ജയില്‍ ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ജയില്‍ ഡി.ഐ.ജി. കെ. ശിവദാസനാണ് കാസര്‍കോട്ടെത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജയില്‍ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബും കാസര്‍കോട്ടെത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

തടവുചാട്ടത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിരുന്നിവോ, സുരക്ഷ സൗകര്യങ്ങളുടെ അപര്യാപ്തത, ജയില്‍ അധികൃതരുടെ അനാസ്ഥ, ഡ്യൂട്ടിയിലെ വീഴ്ച തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ ഡി.ഐ.ജി. അന്വേഷിക്കുക. തടവുചാട്ടത്തിന് തലേദിവസം ജയിലിനകത്ത് മദ്യസല്‍ക്കാരം നടന്നതായുള്ള ആക്ഷേപവും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.

തടവുചാട്ടം: ജയില്‍ ഡി.ഐ.ജി അന്വേഷണം ആരംഭിച്ചു എന്നാല്‍ മദ്യസല്‍ക്കാരം നടന്നതായുള്ള ആരോപണം ജയില്‍ അധികൃതര്‍ ശക്തമായി നിഷേധിച്ചു. കാസര്‍കോട്ടെത്തിയ ജയില്‍ ഡി.ഐ.ജി തടവുചാട്ടം നടന്ന സബ് ജയില്‍ സന്ദര്‍ശിച്ചു. പരിക്കേറ്റ വാര്‍ഡന്‍ പവിത്രനില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.

ജ­യില്‍ ചാ­ടി മ­ണി­ക്കൂ­റു­കള്‍ക്കകം സു­ങ്ക­ത­ക­ട്ട­യില്‍­വെ­ച്ച് പോ­ലീ­സ് പി­ടി­യിലാ­യ മു­ഹമ്മ­ദ് ഇ­ഖ്­ബാ­ലില്‍ നിന്നും ഡി.ഐ.ജി. മൊ­ഴി­യെ­ടു­ക്കു­മെന്നും സൂ­ച­ന­യു­ണ്ട്. മ­റ്റു പ്ര­തിക­ളെ കു­റി­ച്ചു­ള്ള വി­വ­ര­ങ്ങളും ജ­യില്‍ ചാട്ട­ത്തെ സം­ബ­ന്ധിച്ചും അ­തി­ന് ഒത്താ­ശ നല്‍­കി­യവ­രെ കു­റിച്ചും മ­റ്റു മു­ള്ള വി­വ­ര­ങ്ങള്‍ ഇ­യാ­ളില്‍ നി­ന്ന് ല­ഭി­ക്കു­മെ­ന്നാ­ണ് സൂച­ന. ജ­യില്‍ ചാടി­യ മൂ­ന്നു­പേ­രെ­യാ­ണ് ഇ­നി പി­ടി­കി­ട്ടാ­നു­ള്ളത്.

Keywords:  Jail, Escapade, Kozhikode, Kasaragod, Injured, Duty Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia