city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളിലെ സംസാര വൈകല്യ നിര്‍ണയവും ചികിത്സയും എന്ന വിഷയത്തില്‍ കാസര്‍കോട് സ്വദേശിനിക്ക് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം

കാസര്‍കോട്: (www.kasargodvartha.com 09.06.2020) കുട്ടികളിലെ സംസാര വൈകല്യ നിര്‍ണയവും ചികിത്സയും എന്ന വിഷയത്തില്‍ ഉന്നത വിജയം നേടി കാസര്‍കോട് സ്വദേശിനി. കുമ്പള മൊഗ്രാല്‍ സ്വദേശിനി നിലോഫര്‍ ബിന്ത് നിസാര്‍ ആണ് ലോകത്തിലെ മികച്ച 20 സര്‍വകലാശാലകളിലൊന്നായ ഇംഗ്ലണ്ടിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡില്‍ നിന്ന് കുട്ടികളിലെ സംസാര വൈകല്യ നിര്‍ണയവും ചികിത്സയും എന്ന വിഷയത്തില്‍ (MSc in Speech Difficulty in children) ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
കുട്ടികളിലെ സംസാര വൈകല്യ നിര്‍ണയവും ചികിത്സയും എന്ന വിഷയത്തില്‍ കാസര്‍കോട് സ്വദേശിനിക്ക് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം

പ്രതിവര്‍ഷം 16 വിദ്യാര്‍ത്ഥികളെ മാത്രമാണ് പ്രസ്തുത യുനിവേഴ്‌സിറ്റി ഈ കോഴ്‌സിന് പ്രവേശിപ്പിക്കുന്നത്. അവരുടെ ബാച്ചിലെ ഏക ഏഷ്യക്കാരിയായിരുന്നു നിലോഫര്‍. നേരത്തെ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദം കരസ്ഥമാക്കിയ നിലൂഫര്‍, തന്റെ പ്രൊഫഷണല്‍ പരിശീലനം തുടരുന്നതിനിടയിലും പുതുതായി ജനിച്ച കുഞ്ഞിനെ പരിപാലിക്കുന്നതിനിടയിലുമാണ് പഠിച്ച് ഈ നേട്ടം കൈവരിച്ചത്.

ഖത്തറിലെ ദോഹയില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള ഈ സ്പീച്ച് തെറാപിസ്റ്റാണ് നിലൂഫറയിപ്പോള്‍. റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും എഴുത്തുകാരനുമായ നിസാര്‍ പെര്‍വാഡിന്റെയും കുക്കറി ഷോ അവതാരകയായ ഷെഹനാസിന്റെയും മകളാണ് നിലൂഫര്‍.


Keywords: Kasaragod, Kerala, News, Natives, University, Degree for Kasaragod native from University of England

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia