വ്യാപാരസ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ്; വില്‍പ്പനാനുമതിയില്ലാത്ത 133 പാക്കറ്റ് വിദേശസിഗരറ്റ് പിടികൂടി
Apr 16, 2017, 10:45 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16/04/2017) തൃക്കരിപ്പൂരിലെ വ്യാപാരസ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പ് ജംഗ്ഷന്‍ റോഡിലെ ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് ബസാറില്‍ ശനിയാഴ്ചയാണ് കണ്ണൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് വില്‍പ്പന നടത്താന്‍ അനുമതിയില്ലാത്ത 133 പാക്കറ്റ് വിദേശസിഗരറ്റ് കസ്റ്റംസ് പിടികൂടി.
ഇതിന് 1.70 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കസ്റ്റംസ് അസി. കമ്മീഷണര്‍ എം കെ വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നിയമപ്രകാരമുള്ള മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഇവിടെ സിഗരറ്റ് വില്‍പ്പന നടത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Raid, Seized, Customs Raid, Cigarettes, Gulf Bazar, Customs raid; 133 packets of foreign cigarettes seized.