സി.പി.എം ഓഫീസിന്റെ വാതിലിന് സാമൂഹ്യവിരുദ്ധര്‍ തീവെച്ചു
Mar 15, 2013, 12:55 IST
![]() |
| File Photo |
സി.പി.എം ബ്രഞ്ച് കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് യുവധാര ക്ലബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്. തീവെപ്പുണ്ടായ വിവരമറിഞ്ഞ് ആദൂര്‍ സി.ഐ എ. സതീഷ്, എസ്.ഐ ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സി.പി.എം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും സംഭവമറിഞ്ഞെത്തിയിരുന്നു. രാത്രി പത്ത് മണിവരെ ക്ലബില്‍ പ്രവര്‍ത്തകരുണ്ടായിരുന്നു. ഓഫീസിന്റെ മുന്‍ വശത്തെ വാതില്‍ പത്ത് സെന്റീമീറ്ററോളം കത്തിയിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി അഷ്‌റഫ് ഉച്ചയോടെ ആദൂര്‍ പോലീസില്‍ പരാതി നല്‍കി.
Keywords: CPM, Fire, Office, Adhur, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.







