city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മനുഷ്യതലയുടെ രൂപസാദൃശ്യമുള്ള തലയുമായി ആട്ടിന്‍കുട്ടി പിറന്നു

കോഴിക്കോട്: (www.kasargodvartha.com 05.06.2017) മനുഷ്യ തലയുടെ രൂപസാദൃശ്യമുള്ള തലയുമായി ആട്ടിന്‍കുട്ടി പിറന്നു. കോഴിക്കോട് ബാലുശ്ശേരിയിലാണ് കൗതുകസംഭവം നടന്നത്. കാട്ടാംവള്ളി കേളോത്ത്കണ്ടിയിലെ സുരേഷിന്റെ വീട്ടിലാണ് മനുഷ്യതലയുമായി രൂപസാദൃശ്യമുള്ള ആട്ടിന്‍കുട്ടി പിറന്നത്. ബാലുശ്ശേരി മൃഗാശുപത്രി മുഖേന നല്‍കിയ ആടുകളിലൊന്നാണ് ശനിയാഴ്ച രാത്രി രണ്ട് ആട്ടിന്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ ഒരു ആട്ടിന്‍ കുട്ടിയുടെ തലയാണ് മനുഷ്യതലയുടെ രൂപസാദൃശ്യത്തിലുള്ളത്.

ജീവനോടെയിരിക്കുന്ന ആട്ടിന്‍കുട്ടി കുപ്പിപ്പാല്‍ കുടിക്കുന്നുണ്ട്. തലയുയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ജനിതക വൈകല്യമാണ് ആട്ടിന്‍കുട്ടിയുടെ തലയ്ക്ക് മനുഷ്യതലയുടെ സാദൃശ്യം വരാന്‍ കാരണമായതെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ആട്ടിന്‍കുട്ടിയെ വയനാട് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

മനുഷ്യതലയുടെ രൂപസാദൃശ്യമുള്ള തലയുമായി ആട്ടിന്‍കുട്ടി പിറന്നു

Keywords: Kerala, Kozhikode, news, cow born with human-like features in North India

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia