യുവാവിനെ അടിച്ചുകൊന്ന കേസ്: കോടതി പ്രതികളെ വെറുതെ വിട്ടു
May 16, 2013, 18:29 IST
കാസര്‍കോട്: യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കോടോം ബേളൂരിലെ എം. തമ്പാനെ (37) അടിച്ചുകൊന്ന കേസിലെ പ്രതികളായ കോടോം ബേളൂരിലെ കൊയ്യനാട് വാഴക്കോട്ടെ ശശീന്ദ്രന്‍ പി എന്ന ശശി (32), ആരിക്കര കുഞ്ഞിക്കണ്ണന്‍ (35), കെ.വി.നാരായണന്‍ (32) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടത്.
2004 ജുലൈ 14 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട തമ്പാനോട് പ്രതികള്‍ക്കുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് അടിച്ചുകൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് കാണിച്ച് രാജപുരം പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

Keywords: Youth, Murder-case, Court, Release, Kasaragod, Rajapuram, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.