ഉപ്പളയിലെ കോളജ് വിദ്യാര്‍ത്ഥിനിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു
May 4, 2013, 13:00 IST
കാസര്‍കോട്: തൃശൂര്‍ വാടന പള്ളിയില്‍ നിന്നും കാമുകനോടൊപ്പം പിടികൂടിയ മംഗലാപുരത്തെ കോളജ് വിദ്യാര്‍ത്ഥിനി ഉപ്പള ശാരദാ നഗറിലെ വൈശാലിയെ (18) കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു.
ഏപ്രില്‍ 30 നാണ് വൈശാലിയെ കാണാതായത്. കോളജിലേക്കാണെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെതുടര്‍ന്ന് പിതാവ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടയിലാണ് ഉപ്പള ഐല ഗേറ്റിലെ സന്ദേശിനേയും (25) കാണാനില്ലെന്ന് വ്യക്തമായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തൃശൂരിലുള്ളതായി കണ്ടെത്തിയത്.
സന്ദേശുമായി ഫെബ്രുവരി 16ന് മംഗലാപുരത്ത് വെച്ച് വിവാഹിതരായെന്നാണ് വൈശാലി കോടതിയില്‍ മൊഴിനല്കിയിത്. ഇതേതുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു. വൈശാലി പിന്നീട് സന്ദേശിനൊപ്പം പോയി.
Related News:
ഉപ്പളയില്‍ നിന്ന് വീടു വിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി
Keywords: Kasaragod, Uppala, Girl, Court, Kerala, Marriage, College Student, Mangalore, Thrissure, Mobile Tower, Missing, Police, Investigation, Found, Vaishali, Santhesh, Kasaragod News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.