ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അക്രമിച്ച കേസ്; പ്രതികളെ വെറുതെ വിട്ടു
Feb 3, 2013, 18:49 IST
കാസര്‍കോട്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതികളായ എട്ട് ബി.ജെ.പി. പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. കുഡ്ലു ഭഗവതി നഗറിലെ കൃഷ്ണ പ്രസാദ്(27), ബാബു എന്ന വിനോദ് പി.കെ (24), കെ.പ്രമോദ്(24), ബെള്ളൂരിലെ വി.ശശിധരന്(27), കെ.ജി. കിഷോര്‍(24), ബി.വിജിത്ത് രാജ്(19), പി.കെ. രാജേഷ്(26) ഭഗവതി നഗറിലെ പ്രശാന്ത് കുമാര്‍(21), എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടത്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കുഡ്ലു പെരിയടുക്കയിലെ എ. ഹബീബ്(24), ബഷീര്‍(30), റഫീഖ്(22), കമ്പാറിലെ എം.ഹാരിസ് (26), എന്നിവരെ ആക്രമിച്ചതിന് പ്രതികള്‍ക്കെതിരെ കാസര്‍കോട് പോലീസ് വധശ്രമത്തിനാണ് കേസെടുത്തത്. 2007 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഭഗവതി നഗറില്‍ വെച്ചാണ് അക്രമം നടന്നത്.
Keywords: Case, DYFI, BJP, kasaragod, Attack, court, Murder-attempt, Kerala, Bhagavathi Nagar, Kudlu, P.K Rajesh, Habeeb Periyaduka, Malayalam News