ഡി.സി.സി. ഓഫീസ് അതിക്രമം: ഗോവിന്ദന് നായരും സാജിദ് മൗവ്വലും പാര്‍ട്ടിക്കുപുറത്ത്
Dec 5, 2012, 17:33 IST
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് സ്വീകരിക്കുന്നതിന്റെ അവസാന ദിവസം ഡി.സി.സി. ഓഫീസിലുണ്ടായ അതിക്രമമവുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡി.സി.സി. നിര്‍വാഹക സമിതി അംഗം അഡ്വ. എ. ഗോവിന്ദന് നായര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി സാജിദ് മൗവ്വല്‍ എന്നിവരെയാണ് ഡി.സി.സി. പ്രസിഡന്റ് കെ. വെളുത്തമ്പു കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി നീക്കംചെയ്തത്.
പയ്യന്നൂര്‍ സ്വദേശിയായ എന്‍.വി. രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിനോടും കണ്ണൂര്‍ ഡി.സി.സി. യോടും കെ. വെളുത്തമ്പു ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ എ. വിഭാഗം നേതാക്കളാണ് പുറത്താക്കപ്പെട്ട ഗോവിന്ദന് നായരു സാജിദ് മൗവ്വലും. മെമ്പര്‍ഷിപ്പ് സ്വീകരിക്കുന്നതിന്റെ അവസാനദിവസം ഡി.സി.സി. ഓഫീസ് അടിച്ചുതകര്ക്കുന്നതിന് നേതത്വംകൊടുത്തു എന്ന കുറ്റമാണ് നടപടിക്കിരയായവര്ക്കെതിരെ പാര്‍ട്ടി ചുമത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഐ വിഭാഗക്കാരായ ജയകൃഷ്ണന്, മനാഫ് നുള്ളിപ്പാടി തുടങ്ങി നാലുപേരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നേരത്തെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു.

Keywords: Kasaragod, Youth-congress, Congress(I), DCC-office, Clash, Political party, suspension, K.Veluthambu, Kerala, Malayalam News, Kerala Vartha