തീവെപ്പ്: 62 കാരനെ അറസ്റ്റ് ചെയ്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
Feb 7, 2013, 23:38 IST
ഉദുമ: ഉദുമ പാക്യാരയില്‍ തയ്യല്‍ കടയില്‍ നടന്ന തീവെപ്പുമായി ബന്ധപ്പെട്ട് 62 കാരനെ പോലീസ് അറസ്റ്റുചെയതതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. പാക്യാരയില്‍ തട്ടുകടനടത്തുന്ന അബ്ദുല്‍ ഖാദറിനെയാണ് പോലീസ് അന്യായമായി നാല് ദിവസം സ്റ്റേഷനില്‍ പാര്‍പിച്ച് പീഡിപ്പിച്ചതായി അബ്ദുല്‍ ഖാദറിന്റെ ഭാര്യ പാക്യാര കുന്നിലിലെ നഫീസ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
ഇദ്ദേഹത്തിന്റെ തട്ടുകയ്ക്ക് സമീപം ഒരുവര്‍ഷം മുമ്പാണ് തയ്യല്‍കട തുടങ്ങിയത്. ഇതോടനുബന്ധിച്ച് ഇവര്‍ ഒരു കൂട്പീടികയും തുടങ്ങിയിരുന്നു. തന്റെ കടയ്ക്കുമുന്നില്‍ മറ്റൊരുകട തുടങ്ങരുതെന്നും തങ്ങളുടെ ജീവിതം വഴിമുട്ടുമെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞിരുന്നു.
രോഗിയായ അബ്ദുല്‍ ഖാദറും കുടുംബവും ഈ തട്ടുകടയില്‍ നിന്നുള്ള വരുമാനത്തിലാണ് കഴിഞ്ഞുകൂടുന്നത്. രോഗമൂലം വലയുന്ന അബ്ദുല്‍ ഖാദറിന്റെ പെണ്മക്കളാണ് പലപ്പോഴും തട്ടുകടയിലുണ്ടാകാറുള്ളത്. പോലീസിന് യഥാര്‍ത്ഥ പ്രതികളെ കിട്ടാതായതോടെയാണ് നിരപരാധിയായ അബ്ദുല്‍ ഖാദറാണ് തീവെച്ചതെന്നാരോപിച്ച് പോലീസ് കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്തതെന്നാണ് പരാതി.
Related News:
ഉദുമയില്‍ തയ്യല്‍കടയ്ക്ക് തീവെച്ചു; കല്യാണ വസ്ത്രങ്ങളടക്കം കത്തിനശിച്ചു
Keywords: Complaint, Police, Arrest, Fire, Udma, Kasaragod, Kerala, Nafeesa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.






