പ്ലാൻ്റേഷൻ കോർപറേഷനിലെ സൂപെർവൈസർ നിയമനം സ്വന്തക്കാർക്കെന്ന് പരാതി
May 11, 2021, 16:34 IST
ബോവിക്കാനം: (www.kasargodvartha.com 11.05.2021) എഴുത്ത് പരീക്ഷയിലും, കൂടിക്കാഴ്ചയിലും അർഹത നേടിയിട്ടും യൂണിയൻ നേതാക്കൾക്ക് കോഴ നൽകാത്തതിൻ്റെ പേരിൽ ജോലി നൽകിയില്ലെന്ന ആരോപണം വിവാദമായി. കേരളപ്ലാന്റേഷന്‍ കോർപറേഷൻ മലബാർ ഗ്രൂപിലെ കാസർകോട്, ചീമേനി, രാജപുരം, മണ്ണാർക്കാട് എസ്റ്റേറ്റുകൾക്ക് കീഴിൽ 20 ഓളം ഫീൽഡ് സൂപെർവൈസർ തസ്തികളിലേക്ക് കോർപറേഷൻ അപേക്ഷ ക്ഷണിച്ചിരുന്നു.
ജനവരി 22 ന് പ്ലാൻ്റേഷൻ കോർപറേഷൻ ഉടമസ്ഥതയുള്ള പെരിയ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ വച്ച് പരീക്ഷ നടന്നിരുന്നു. ചില യൂണിയൻ നേതാക്കളും, ഡയറക്ടർ ബോർഡംഗങ്ങളുമായിരുന്നു ഇൻറർവ്യൂവിന് നേതൃത്വം നൽകിയത്. 40 ഓളം പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തന്നെ ചോദ്യപേപ്പർ പ്ലാൻ്റേഷൻ അധികൃതർ തിരിച്ചു വാങ്ങുകയും ചെയ്തു.
ഇതിന് ശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഓരോരുത്തരേയും വിളിച്ച് പ്ലാൻ്റേഷൻ കോർപറേഷനിലെ യൂണിയൻ നേതാവ് അര ലക്ഷം രൂപ വീതം ആവശ്യപ്പെട്ടുവെന്ന് പറയുന്നു. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വനിതാ തൊഴിലാളി പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടിയിട്ടും അർഹതയുള്ള ജോലി നൽകാതെ കബളിപ്പിച്ചു.
10 വർഷമായി പ്ലാൻ്റഷൻ കോർപറേഷനിൽ ജോലി ചെയ്യുന്ന എ ഐ ടി യു സി അംഗമായ തൊഴിലാളിക്കാണ് ജോലി നൽകാതെ വഞ്ചിച്ചത്. സി പി ഐ പാർടി കൈകാര്യം ചെയ്തിരുന്ന കൃഷിവകുപ്പിന് കീഴിലുള്ള പ്ലാൻ്റഷൻ കോർപറേഷനിലാണ് വിചിത്ര നിയമനം നടന്നത്. 21,000 രൂപ ശമ്പളമുള്ള പോസ്റ്റാണിത്. മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം വാഗ്ദാനം ചെയ്ത സർകാർ തന്നെയാണ് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതിക്ക് പണമില്ലാത്തതിൻ്റെ പേരിൽ നിയമനം അട്ടിമറിച്ചതെന്നാണ് പരാതി ഉയരുന്നത്.
പ്ലാൻ്റേഷൻ കോർപറേഷൻ ഡയറക്ടർ ബോർഡംഗങ്ങളായ കെ വി കൃഷ്ണൻ, എ തമ്പാൻനായർ ഉൾപെട്ട ഭരണ സമിതിയാണ് ഇന്റർവ്യൂ നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റ ചട്ടം നിലനിൽക്കുന്ന മെയ് രണ്ടിനാണ് പലർക്കും നിയമനം നൽകിയത്. ചിലർക്ക് പിൻവാതിൽ നിയമനത്തിനും കട്ടുമുടിക്കാനും മാത്രമായി പ്ലാൻ്റേഷൻ കോർപറേഷൻ മാറിയതായി വ്യാപക പരാതിയുണ്ട്.
Keywords: Kerala, Kasaragod, News, Examination, Interview, Periya, Bribe, AITUC, CPI, Government, Complaint against appointment in Plantation Corporation.
< !- START disable copy paste --> ഇതിന് ശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഓരോരുത്തരേയും വിളിച്ച് പ്ലാൻ്റേഷൻ കോർപറേഷനിലെ യൂണിയൻ നേതാവ് അര ലക്ഷം രൂപ വീതം ആവശ്യപ്പെട്ടുവെന്ന് പറയുന്നു. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വനിതാ തൊഴിലാളി പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടിയിട്ടും അർഹതയുള്ള ജോലി നൽകാതെ കബളിപ്പിച്ചു.