ഗര്‍ഭിണിയുടെ വയറ്റത്ത് പോലീസുകാരന് ചവിട്ടിയ സംഭവം: എസ്.പി.ക്ക് പരാതി നല്കി
Feb 26, 2013, 20:00 IST
![]() |
| Fousiya |
വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പോലീസുകാര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ക്കുകയും ഫാത്വിമ യുടെ മകന് അബ്ദുള്‍ നസീറിന്റെ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ ഫൗസിയയെ (30) ബൂട്ടിട്ട കാലുകൊണ്ട് വയറ്റത്ത് ചവിട്ടുകയുമായിരുന്നു. മുറിയില്‍ നിസ്ക്കരിക്കുകയായിരുന്ന ഫാത്വിമയുടെ കൈ പോലീസുകാര്‍ അടിച്ചൊടിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.
വീട്ടില്‍ ഉറങ്ങുകയായിരുന്ന ഫാത്വിമയുടെ മകന് മുനീറിനെ വലിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാനും പോലീസ് ശ്രമിച്ചതായും പരാതിയില്‍ പറഞ്ഞു. അബ്ദുള്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ചാണ് പോലീസ് വീട്ടിലെത്തിയത്.
![]() |
| Fathima |
സംഭവമറിഞ്ഞ് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും പോലീസുകാര്‍ ജീപ്പില്‍ കയറിസ്ഥലംവിട്ടിരുന്നു. തന്നോട് വെള്ളപ്പേപ്പറില്‍ ഒപ്പിടാന്‍ പോലീസുകാര്‍ നിര്‍ബന്ധിച്ചുവെന്നും അത് എന്തിനാണെന്നറിയില്ലെന്നും ഫാത്വിമയുടെ പരാതിയില്‍ പറയുന്നു.
സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, വനിതാ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഫാത്വിമ അറിയിച്ചു. അതിനിടെ വീട്ടില്‍ കയറി ഗര്‍ഭിണിയെയും അവരുടെ ഭര്‍തൃ മാതാവിനെയും പോലീസുകാര്‍ അക്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് ആവശ്യപ്പെട്ടു.
വീട്ടിലെത്തിയ പോലീസ് സ്ത്രീകളെ ആക്രമിച്ചത് നിയമവിരുദ്ധമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്കി. പോലീസ് അക്രമത്തില്‍ പരിക്കേറ്റ ഫാത്വിമയും ഫൗസിയയും ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Keywords: Pregnant, Incident,Mother, Neighbours,Chief minister, Woman, Police, Complaint, Cheruvathur, House, Husband, Wife, Son, Attack, Jeep, C.P.M, District, Secretary, K.P.Satheesh-Chandran, M.L.A, Hospital, Treatment, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.








