ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ യു പി എസ് സി തീരുമാനം
Jul 20, 2020, 21:32 IST
തിരുവനന്തപുരം: (www.kasargodvartha.com 20.07.2020) ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ യു പി എസ് സി തീരുമാനം. 2304 ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കമ്മീഷന്‍ 623 ഉദ്യോഗാര്‍ത്ഥികളുടെ 2020 മാര്‍ച്ച് 23 മുതലുള്ള ഇന്റര്‍വ്യൂ മാറ്റിവയ്ക്കുകയായിരുന്നു.
ജൂലൈ 20 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികളെമുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍, വിദഗ്ധര്‍, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തി അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാത്ത സാഹചര്യത്തില്‍ ഒറ്റ തവണത്തേക്ക് മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ എയര്‍ ടിക്കറ്റ് നിരക്ക് നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. പേഴ്‌സണാലിറ്റി ടെസ്റ്റിനുള്ള ഇലക്ട്രോണിക് കോള്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണ മേഖലയിലൂടെയുള്ള സഞ്ചാരം അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ താമസം, ഗതാഗത സൗകര്യം എന്നിവയ്ക്കും യുപിഎസ്സി സഹായിക്കുന്നുണ്ട്.
കമ്മീഷന്‍ ഓഫീസില്‍ എത്തിക്കഴിഞ്ഞാല്‍ ഉടന്‍ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഫേസ് മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍, ഹാന്‍ഡ് ഗ്ലൗസ് എന്നിവ അടങ്ങിയ സീല്‍ ചെയ്ത കിറ്റ് നല്‍കും. ഇന്റര്‍വ്യൂ നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ അംഗങ്ങള്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. മുറികള്‍, ഹാളുകള്‍, ഫര്‍ണിച്ചര്‍ മറ്റുപകരണങ്ങള്‍ എന്നിവയെല്ലാം തുടര്‍ച്ചയായി അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരിക അകലം ഉറപ്പാക്കി കൊണ്ടുള്ള ഇരിപ്പിട ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Keywords: Thiruvananthapuram, news, Kerala, Interview, Examination, Civil Services Examination interview on July 20 to 30