city-gold-ad-for-blogger

കാമുകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ പോലീസ് സംഘം അസാമിലേക്ക്

കാമുകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ പോലീസ് സംഘം അസാമിലേക്ക്
കാസര്‍കോട്: കാമുകന്‍ കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് കലാപ ബാധിത മേഖലയില്‍ അകപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ആദൂര്‍ സിഐ എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അസാമിലേക്ക് പോകും.

ഇതിനുള്ള അനുമതി ലഭിക്കുന്നതിനായി സിഐ ഉന്നത പോലീസ് അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആസാമിലേക്ക് പോകുമെന്ന് സി ഐ പറഞ്ഞു. 2012 ആഗസ്ത് 18നാണ് ആദൂര്‍ പാണ്ടിയിലെ ബാബുവിന്റെ മകള്‍ അനുപ്രിയ (18), അസാം സ്വദേശിയായ തരുണിനോടൊപ്പം ഒളിച്ചോടിയത്. എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇരുവരും പ്രണയത്തിലായ വിവരമറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതെ തുടര്‍ന്നാണ് തരുണിനോടൊപ്പം അനുപ്രിയ അസാമിലേക്ക് ഒളിച്ചോടിയത്. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും പോയിരുന്നു.

എന്നാല്‍ അസാമിലേക്ക് കലാപ ബാധിതമേഖലയിലെത്തിയതോടെ കാമുകനും രണ്ട് സ്ത്രീകളും അനുപ്രിയയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കൈയ്യില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന അനുപ്രിയ ഒരു കെട്ടിടത്തിലാണ് അഭയം തേടിയിരിക്കുന്നത്. കെട്ടിടത്തിന് ചുറ്റും തോക്കുമായി പട്ടാളം റോന്ത് ചുറ്റുകയാണ്. കലാപ കാരികളുടെ ആക്രമണവും ഇവിടെയുണ്ട്.

ശരിയായ ഭക്ഷണവും ഉറക്കവുമില്ലാതെ നരകയാതന അനുഭവിക്കുന്ന അനുപ്രിയ ഫോണിലൂടെ വീട്ടുകാരെ വിളിച്ച് തന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് രക്ഷിച്ച് കൊണ്ടുപോകണമെന്ന് പറഞ്ഞ് കരയുകയാണ്. ഇക്കാര്യം വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. മകള്‍ക്ക് എന്ത് സംഭവിക്കുമെന്നറിയാതെ അനുപ്രിയയുടെ വീട്ടുകാര്‍ ഇപ്പോഴും കടുത്ത ആശങ്കയിലാണ്. അതുകൊണ്ട് തന്നെ അനുപ്രിയയെ കണ്ടെത്താന്‍ പോലീസ് എത്രയും വേഗം അസാമിലേക്ക് പോകണമെന്നാണ് ഈ കുടുംബത്തിന്റെ അഭ്യര്‍ത്ഥന. പോകാന്‍ വൈകിയാല്‍ അനുപ്രിയ ആപത്തില്‍പെടുമെന്നാണ് ഇവര്‍ ഭയക്കുന്നത്.

Keywords: Love, Escape, Assam, Youth, Cheating Girl, Save, Police, Adhur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia