കുട്ടികളുടെ അവധിക്കാല നാടക ക്യാമ്പ് സമാപിച്ചു
May 9, 2012, 13:30 IST
കുറ്റിക്കോല്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുറ്റിക്കോല്‍ സണ്‍ഡേ തീയറ്ററില്‍ നടന്നു വന്ന കുട്ടികളുടെ അവധിക്കാല നാടക ക്യാമ്പ് ബുധനാഴ്ച സമാപിച്ചു. പന്ത്രണ്ടാമത് അവധിക്കാല ക്യാമ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികളക്കം 40 പേര് പങ്കെടുത്തു. പതിവ് ക്യാമ്പുകളില്‍ നിന്നും വ്യത്യസ്തമായ നാടകം രൂപപ്പെടുത്തുന്നതിനാണ് ഇക്കുറി ഊന്നല്‍ നല്‍കിയത്. നാടകരചനയും സംവിധാനവും അഭിനയവും ക്യാമ്പ് അംഗങ്ങളായ കുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണ് മുന്നേറിയത്. ക്യാമ്പില്‍ രൂപപ്പെട്ട നാടകങ്ങള്‍ വ്യാഴാഴ്ച സണ്‍ഡേ തീയറ്ററില്‍ അവതരിപ്പിച്ചു.
മികച്ച നാടക സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ ജി. സനല്‍കുമാറാണ് ക്യാമ്പ് നയിച്ചത്. സണ്‍ഡേ തീയറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോല്‍, ജി. സുരേഷ് ബാബു, എന്‍.കെ അനീഷ്, ഹരിദാസ് കുണ്ടംകുഴി, ജി. സതീഷ് ബാബു മധു ബേഡകം, ലിനു വളപട്ടണം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമനാ രാമചന്ദ്രന് ക്യാമ്പ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Keywords: Kasaragod, Kerala, Kuttikol, Drama, Children, Camp