ലോറിയില്‍ നിന്നും തെറിച്ച് വീണ കോഴികള്‍ ചത്തു: ചത്തകോഴികള്‍ക്കായി പിടിവലി
May 11, 2013, 19:01 IST
കാസര്‍കോട്: ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് തെറിച്ച് വീണു. റോഡില്‍വീണ 40 ഓളം ഇറച്ചികോഴികള്‍ ചത്തു. റോഡില്‍വീണ് ചത്തതും പാതി ജീവനുമുണ്ടായിരുന്ന കോഴികള്‍ക്കുവേണ്ടി വഴിയാത്രക്കാരും ഓടിക്കൂടിയവരും പിടിവലിനടത്തിയത് കണ്ടുനിന്നവര്‍ക്ക് കൗതുകമായി.
ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ ഉളിയത്തടുക്ക സീതാംഗോളി റൂട്ടിലാണ് അമിതവേഗതയില്‍ പോവുകയായിരുന്ന ലോറിയിലെ കൂട് തുറന്ന് 40 ഓളം കോഴികള്‍ റോഡിലേക്ക് തെറിച്ചുവീണത്. ഓടിക്കൂടിയവര്‍ കോഴികളെ കൈവശപ്പെടുത്തി ഒരോസ്ഥലത്ത് കൂട്ടിയിട്ടശേഷം കടയില്‍ നിന്നും പ്ലാസ്റ്റിക്ക് കവര്‍ വാങ്ങികൊണ്ടുവന്ന് അതിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.
കോഴി റോഡില്‍ വീണ് കിടക്കുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ വാഹനങ്ങളുമായി എത്തിയെങ്കിലും അപ്പോഴേക്കും മറ്റുള്ളവര്‍ ഏല്ലാകോഴികളേയും കൈവശപ്പെടുത്തി സ്ഥലം വിട്ടിരുന്നു. കോഴികള്‍ പുറത്തേക്ക് തെറിച്ചുവീഴുന്നകാര്യം ലോറിയിലുണ്ടായിരുന്നവര്‍ അറിയാത്തതുകൊണ്ടാണ് കൂടുതല്‍ കോഴികളും പുറത്തേക്ക് വീഴാന്‍ കാരണം.
Keywords: Lorry, Chicken, Kasaragod, Uliyathaduka, Kerala, Death, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.