city-gold-ad-for-blogger

ചെര്‍ക്കളത്തെ ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു

കാസര്‍കോട്: സംസ്ഥാന ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇതോടെ കാസര്‍കോട്ടുകാരായ മൂന്ന് ലീഗ് നേതാക്കള്‍ സംസ്ഥാനത്തെ ബോര്‍ഡുകളുടെ ചെയര്‍മാന്‍മാരായി.

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.ടി. അഹ്മദലി സിഡികോ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.സി. ഖമറുദ്ദീന്‍ സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമാണ്. ചെര്‍ക്കളത്തിന്റെ സ്ഥാന ലബ്ധി ലീഗണികളില്‍ ആവേശം പകര്‍ന്നു.

അതേസമയം യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജില്ലയില്‍ നിന്നും ഇതുവരെ ഒരാളെപോലും ബോര്‍ഡുകളുടേയോ കോര്‍പറേഷനുകളുടേയോ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ചെര്‍ക്കളത്തെ ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചുലീഗ് അവരുടെ നേതാക്കള്‍ക്ക് പരിഗണന നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന് അനുവദിച്ച ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടേയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തെക്കന്‍ ജില്ലക്കാരാണ് കൂടുതലും കൈയടക്കിയത്. മുന്‍ ഡി.സി.സി. പ്രസിഡന്‍ന്റും ജില്ലാ ബാങ്ക് ഡയറക്ടറുമായ കെ. വെളുത്തമ്പുവിനെ സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി നിയമിക്കുമെന്നാണ് കേള്‍ക്കുന്നത്. നേരത്തെ വെളുത്തമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കുമെന്നായിരുന്നു പ്രചരണം. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ചെയര്‍മാനായി മറ്റൊരു കോണ്‍ഗ്രസ് നേതാവിനെയാണ് നിയമിച്ചത്.

Keywords:  Kasaragod, Kerala, Cherkalam Abdulla, Chairman, C.T. Ahmed Ali, M.C. Khamarudheen, Sidco Chairman, Muslim league Leader, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia