city-gold-ad-for-blogger

ജനറല്‍ ആശുപത്രി കാന്റീനില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപ കവര്‍ന്നു

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപയും പാന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും അടങ്ങിയ പേഴ്‌സ് കവര്‍ന്നു. കാറഡുക്ക കടുമനയിലെ കണ്ണന്റെ മകന്‍ കെ. ബാലകൃഷ്ണന്റെ പേഴ്‌സാണ് ഞായറാഴ്ച ഉച്ചയ്ക്ക് കവര്‍ന്നത്.

ആശുപത്രിയില്‍ കഴിയുന്ന ഒരാളെ കാണാന്‍ മാറ്റൊരാള്‍ക്കൊപ്പം എത്തിയതായിരുന്നു ബാലകൃഷ്ണന്‍. അപ്പോഴേക്കും രോഗി ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനും സുഹൃത്തും ചായ കുടിക്കാന്‍ കാന്റീനില്‍ കയറി. ബില്ല് സുഹൃത്ത് കൊടുത്തത് അറിയാതെ ബാലകൃഷ്ണന്‍ ബില്ല് കൊടുക്കാന്‍ പേഴ്‌സ് എടുത്ത് മേശപ്പുറത്ത് വെച്ചിരുന്നു.

ജനറല്‍ ആശുപത്രി കാന്റീനില്‍ ചായ കുടിക്കാനെത്തിയ ആളുടെ 14,500 രൂപ കവര്‍ന്നു
അതിനിടെ സുഹൃത്ത് അയാള്‍ ബില്ല് കൊടുത്ത കാര്യം പറയുന്നതിനിടെ ബാലകൃഷ്ണന്റെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ പേഴ്‌സ് ആരോ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ബാലകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ടൗണ്‍ പോലീസ് കാന്റീനിലെത്തി ജീവനക്കാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും പേഴ്‌സ് കണ്ടെത്താനായില്ല. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

Keywords:  General-hospital, Robbery, Cash, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia