city-gold-ad-for-blogger

മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ വീട്ടില്‍ നിന്നും 10 പവനും 40,000 രൂപയും കവര്‍ന്നു

കുമ്പള: മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയുടെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്നു. കുമ്പള ടൗണിലെ സിറ്റി മെഡിക്കല്‍ സ്റ്റോര്‍ ഉടമയും ശാന്തിപ്പള്ളം ഷെട്ടിഗദ്ദെയില്‍ താമസക്കാരനുമായ മുഹമ്മദ് ഷരീഫിന്റെ വീട്ടിലാണ് കവര്‍ച നടന്നത്.

വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കവര്‍ച നടത്തിയത്. മുഹമ്മദ് ഷരീഫും കുടുംബവും ഞായറാഴ്ച പുറത്തു പോയ സമയത്തായിരുന്നു കവര്‍ച നടന്നത്. പുറത്തു പോയ ഷരീഫും കുടുംബവും തിരച്ചെത്തിയപ്പോഴാണ് കവര്‍ച നടന്ന വിവരമറിഞ്ഞത്. ഒന്നര വര്‍ഷം മുമ്പാണ് ശാന്തിപ്പള്ളം ഷെട്ടിഗദ്ദെയില്‍ മുഹമ്മദ് ഷരീഫ് പുതിയ വീട് വെച്ച് താമസം തുടങ്ങിയത്.

മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ വീട്ടില്‍ നിന്നും 10 പവനും 40,000 രൂപയും കവര്‍ന്നുവിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയെ കൊണ്ടു വന്നും പരിശോധന നടത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കവര്‍ചകള്‍ പതിവായി മാറിയിരിക്കുകയാണ്. ക്ഷേത്രങ്ങളിലും കവര്‍ച നടന്നിരുന്നു. ഈ കേസുകളിലൊന്നും പോലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.

Also Read:

ഇ.എസ്.ഐ. ഡിസ്പെന്സറി ഷട്ടര്‍ തകര്‍ത്ത് കവര്‍ച; 30,000 രൂപ നഷ്ടപ്പെട്ടു

കാസര്‍കോട്ട് വീണ്ടും കവര്‍ച; 3 കടകള്‍ കുത്തിത്തുറന്നു

പവര്‍ക്കട്ട് സമയത്ത് വീട്ടിനകത്ത് കയറിക്കൂടിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്ട് 2 ക്ഷേത്രങ്ങളില്‍ കവര്‍ച; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

വിവാഹം നടന്നുകൊണ്ടിരിക്കെ വധുവിന്റെ അരഞ്ഞാണം ഉള്‍പെടെ 20 പവന്‍ കവര്‍ന്നു

Keywords:  Robbery, House, Kumbala, Gold, Cash, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia