നഗരസഭാ മതില് തകര്‍ത്തതിന് കേസെടുത്തു
Dec 6, 2012, 19:44 IST
നീലേശ്വരം: ബസ് സ്റ്റാന്‍ഡ് യാര്‍ഡിന് പടിഞ്ഞാറു ഭാഗത്തെ നഗരസഭാ മതില് തകര്‍ത്തതിനു കേസ്. നഗരസഭാ സെക്രട്ടറി പി.കെ. രാധാ മോഹന്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസ് എടുത്തത്. നഗരസഭാ അധികാരികള്‍ അറിയാതെ മതില് തകര്‍ത്ത സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്‍ റിപോര്‍ട് വന്നിരുന്നു.
അതിനിടെ, സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മതില് പുനസ്ഥാപിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.വി. വിമല്‍ അധ്യക്ഷനായി.
Keywords: Wall, Destroy, Nileshwaram, Municipality, Bus stand, Youth congress, Kasaragod, Kerala, Malayalam news






