വ്യാജമദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ഓലമെടല്‍ കൊണ്ട് ആക്രമിച്ചു; യുവാവിനെതിരെ കേസ്
Apr 17, 2017, 13:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.04.2017) വ്യാജമദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ അക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. എക്‌സൈസ് ഓഫീസര്‍മാരായ ബാബുരാജ്, രമേഷ് എന്നിവരാണ് കയ്യേറ്റത്തിനിരയായത്. സംഭവത്തില്‍ എക്‌സൈസ് ഓഫീസര്‍ മനോഹരന്റെ പരാതിയില്‍ പുതുക്കൈയിലെ പ്രകാശനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പുതുക്കൈയിലും പരിസര പ്രദേശങ്ങളിലും വ്യാജചാരായവും വിദേശമദ്യ വില്‍പ്പനയും വ്യാപകമായി വില്‍പ്പന നടത്തുകയാണെന്ന വിവരത്തെ തുടര്‍ന്നെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രകാശന്‍ തടയുകയും അസഭ്യം പറയുകയും പറമ്പില്‍ നിന്ന് ഓലമടല്‍ വലിച്ചെടുത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്.
ബഹളം കേട്ടെത്തിയ പരിസരവാസികള്‍ പ്രകാശനെ പിടിച്ച് മാറ്റുകയും ഉദ്യോഗസ്ഥന്‍മാര്‍ക്ക് സംരക്ഷണം നല്‍കുകയും മേലുദ്യോഗസ്ഥന്‍മാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ മനോഹരന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരെത്തി പരിക്കേറ്റവരെ സ്വകാര്യാശുപത്രിയല്‍ പ്രവേശിപ്പിക്കുകയും പിന്നീട് മനോഹരന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് പ്രകാശനെതിരെ കേസെടുക്കുകയുമാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Liquor, Police, Case, Assault, Excise.