city-gold-ad-for-blogger

ഓട്ടോ മറിഞ്ഞ് മാതാവ് മരിച്ച സംഭവത്തില്‍ മകനെതിരെ കേസെടുത്തു

ഓട്ടോ മറിഞ്ഞ് മാതാവ് മരിച്ച സംഭവത്തില്‍ മകനെതിരെ കേസെടുത്തു
Karthyayani
കാസര്‍കോട്: ഓട്ടോ മറിഞ്ഞ് മാതാവ് മരിച്ച സംഭവത്തില്‍ ഓട്ടോ ഓടിച്ച മകനെതിരെ പോലീസ് കേസെടുത്തു. പൂച്ചക്കാട് കീക്കാനം കിഴക്കുംകരയിലെ കാട്ടാമ്പള്ളി നാരായണന്റെ ഭാര്യ കാര്‍ത്യായനി (52) ഓട്ടോ മറിഞ്ഞ് മരിച്ച സംഭവത്തിലാണ് മകന്‍ അനില്‍കുമാറിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ ചെര്‍ക്കള ബേവിഞ്ച വളവില്‍ റോഡിന് കുറുകെ ഓടിയ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഓട്ടോ മറിഞ്ഞ കാര്‍ത്യായനി മരിച്ചത്.

പൂച്ചക്കാടു നിന്നും ബദിയഡുക്ക തറവാട്ടിലെ പുനഃപ്രതിഷ്ഠ ഉത്സവത്തിന് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോയാണ് മറിഞ്ഞത്. അപകടത്തില്‍ മകന്‍ അനില്‍കുമാറിനും (27), മകള്‍ മിനി (28), മിനിയുടെ മക്കളായ അഭിലാഷ് (10), മിഥുന്‍ (11) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച കാര്‍ത്യായനിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൂച്ചക്കാട്ടേക്ക് കൊണ്ടുപോയി. സി.പി.എം കീക്കാനം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് കാര്യത്യായനി.

മക്കള്‍: സുരേഷന്‍ (ദുബൈ), അനില്‍കുമാര്‍, ഉഷ, മിനി, ഷിനി. മരുമക്കള്‍: കൃഷ്ണന്‍, പുരുഷോത്തമന്‍, നാരായണന്‍, സുനിത. സഹോദരങ്ങള്‍: മാധവി, നാരായണന്‍, പരേതനായ സുകുമാരന്‍.

Related News: 
ഓട്ടോ റിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

Keywords:  Auto-rickshaw, Accidental-Death, Case, Police, poochakadu, Vidya Nagar, Bevinja, hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia