വ്യാജ രേഖകള്‍ ഹാജരാക്കി വായ്പയെടുത്ത് തട്ടിപ്പ്: യുവാവിനും മാതാവിനുമെതിരെ കേസ്
May 15, 2013, 21:26 IST
കാസര്‍കോട്: വ്യാജ രേഖകള്‍ ഹാജരാക്കി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് 12 ലക്ഷം രൂപ ഭവന വായ്പ എടുക്കുകയും പിന്നീട് തിരിച്ചടക്കാതിരിക്കുകയും ചെയ്തതിന് യുവാവിനും മാതാവിനുമെതിരെ കേസ്. കുമ്പള നായ്ക്കാപ്പ് കെ.ബി. ഹൗസിലെ സുരേന്ദ്ര കുമാര്‍ (40), മാതാവ് ലീല എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഫെഡറല്‍ ബാങ്ക് കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ സുധാകരന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. 2009ല്‍ 28 സെന്റ് സ്ഥലത്തിന്റെ വ്യാജ രേഖകള്‍ ഹാജരാക്കി ഭവന വായ്പ എടുത്തുവെന്നും പിന്നീട് തിരിച്ചടച്ചില്ലെന്നുമാണ് പരാതി. പലവട്ടം നോട്ടീസ് അയച്ചിട്ടും പരസ്യം ചെയ്തിട്ടും വായ്പ തിരിച്ചടയ്ക്കാന്‍ സുരേന്ദ്ര കുമാര്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ്
സ്ഥലത്തിന്റെ രേഖകള്‍ വ്യാജമാണെന്ന് മനസിലായതെന്നും പരാതില്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Fake documents, Bank, Cheating, Case, Mother, Youth, Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News