കൊളളപ്പലിശയും ഭീഷണിയും: പണം ഇടപാടുകാരനെതിരെ കേസ്
Jun 17, 2013, 11:09 IST
കാസര്‍കോട്: കടം വാങ്ങിയ പണത്തിന് കൊള്ളപ്പലിശ ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. ചെമ്മനാട് മണല്‍ ഇസ്സത്ത് മന്‍സിലിലെ റഹ്മത്തിന്റെ (61) പരാതിയില്‍ ഉദുമ പാക്യാരയിലെ അസീസ് എന്നയാള്‍ക്കെതിരെയാണ് കേസ്.
നാലു മാസം മുമ്പ് റഹ്മത്ത് അസീസില്‍ നിന്ന് കുറച്ചു പണം കടം വാങ്ങിയിരുന്നു. അതിനാണ് കൊള്ളപ്പലിശ ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നാണ് പരാതി.
നാലു മാസം മുമ്പ് റഹ്മത്ത് അസീസില്‍ നിന്ന് കുറച്ചു പണം കടം വാങ്ങിയിരുന്നു. അതിനാണ് കൊള്ളപ്പലിശ ഈടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നാണ് പരാതി.