അംഗണ്‍വാടി ടീച്ചറുടെ മരണം: ഭര്‍ത്താവിനെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ്
Mar 18, 2013, 20:34 IST
കാസര്‍കോട്: വിഷം കഴിച്ച് അംഗണ്‍വാടി ടീച്ചര്‍ മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കും സ്ത്രീപീഡനത്തിനും ഭര്‍ത്താവിനെതിരെ ബേഡകം പോലീസ് കേസെടുത്തു.നീലേശ്വരം സ്വദേശി ബാലകൃഷ്ണനെതിരെയാണ് കേസ്.
ഇയാള്‍ ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. ഇതിനു മുമ്പ് ഇയാള്‍ ആറ് കല്യാണം കഴിച്ചിട്ടുള്ളതായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്.
ബേഡകം കാട്ടിപ്പാറയിലെ അപ്പുടു- ചിരുതേയി അമ്മ ദമ്പതികളുടെ മകള്‍ അനിത(36), ഞായറാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവരെ വിഷം അകത്ത് കടന്നനിലയില് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരിക്കുന്നതിനു തൊട്ടുമുമ്പുവരെ ആശുപത്രിയിലുണ്ടായിരുന്ന ബാലകൃഷ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. കടുത്ത പീഡനത്തെ തുടര്‍ന്നാണ് അനിത ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മുമ്പ് അനിതയുടെ അമ്മയെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.
അനിതയുടെ മൃതദേഹം ആര്.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇയാള്‍ ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. ഇതിനു മുമ്പ് ഇയാള്‍ ആറ് കല്യാണം കഴിച്ചിട്ടുള്ളതായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്.
![]() |
| Balakrishnan |
![]() |
| Anitha |
അനിതയുടെ മൃതദേഹം ആര്.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Teacher, Death, Husband, Case, Kasaragod, Bedakam, Police, Kerala.