യുവാവിനെ ക്രൂരമായി ആക്രമിച്ചു; 2 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Jan 28, 2013, 14:00 IST
കാസര്‍കോട്: ചെമ്മനാട് ദേളി വളപ്പ് ഹൗസിലെ അബ്ദുര്‍ റഹ്മാന്റെ മകന് ഷെഫീഖ് റഹ്മാനെ (20) യാണ് ക്രൂരമായി അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അരമങ്ങാനത്തെ ഹുസൈന് ബേളൂരിലെ ദം ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്.
ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ കൂവത്തൊട്ടിയില്‍ വെച്ചാണ് ഷെഫീഖ് റഹ്മാന് സഞ്ചരിച്ച ബൈക്ക് തടഞ്ഞ് അക്രമം നടത്തിയത്. മൂര്‍ച്ഛയേറിയ ആയുധം കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Keywords: Attack, Youth, Murder-Attempt, Case, Police, House, Bike, Kasaragod, Kerala, Kerala Vartha, Kerala News.






