വാനിടിച്ച് കാന്റീന് നടത്തിപ്പുകാരന് മരിച്ചു; വാഹനം നിര്‍ത്താതെ പോയി
Dec 19, 2012, 22:15 IST
ഹൊസങ്കടി: ഓംനി വാനിടിച്ച് കാന്റീന് നടത്തിപ്പുകാരന് മരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ഹൊസെബെട്ടുവിലാണ് അപകടം. ഹൊസബെട്ടുവില്‍ കാന്റീന് നടത്തിവരുന്ന ബാലകൃഷ്ണ(62)യാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി കാന്റീന് അടച്ച് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് പിന്നില്‍നിന്നും അമിത വേഗത്തില്‍ വന്ന ഓംനി വാനിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു. ഇതിനിടയില്‍ അപകടം വരുത്തിയ ഓംനി വാന്‍ നിര്‍ത്താതെ പോയി. വാന്‍ കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് തിരച്ചില്‍ വ്യാപകമായിട്ടുണ്ട്. വസന്തിയാണ് ഭാര്യ. മക്കള്‍: പ്രതീക്ഷ, കാവ്യ.
Keywords : Kasaragod, Hosangadi, Accidental-Death, Omni Van, Balakrishna, Canteen, Hosebetu, House, Over Speed, Hospital, Manjeswaram, Police, Malayalam News, Kerala.






