മത്സരയോട്ടം: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു
Feb 1, 2013, 19:14 IST
കരിന്തളം: മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. നീലേശ്വരത്തേക്ക് അമിതവേഗതയില്‍ വരികയായിരുന്ന രണ്ട് ബസുകളാണ് കരിന്തളം ടൗണില്‍ കൂട്ടിയിടിച്ചത്.
മുന്നില്‍ പോകുകയായിരുന്ന ബസിനെ പിറകെ വരികയായിരുന്ന ബസ് മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. ഭാഗ്യം കൊണ്ട് മാത്രം യാത്രക്കാര്‍ രക്ഷപ്പെട്ടു.
ബസുകള്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് ഇരുബസുകളുടെയും ജീവനക്കാര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പോലീസ് ബസുകള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Bus, Accident, Karinthalam, Nileshwaram, Police, Custody, Kasaragod, Kerala, Malayalam news







