city-gold-ad-for-blogger

കാസര്‍കോട്ട് വീണ്ടും കവര്‍ച; 3 കടകള്‍ കുത്തിത്തുറന്നു

കാസര്‍കോട്: കാസര്‍കോട്ടെ രണ്ടു ക്ഷേത്രങ്ങളില്‍ കഴിഞ്ഞ ദിവസം കവര്‍ച നടന്നതിന് പിന്നാലെ തിങ്കളാഴ്ച രാത്രി മൂന്ന് കടകള്‍ കുത്തിത്തുറന്ന് മോഷണം നടന്നു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയുടെ ജ്യേഷ്ഠന്‍ തളങ്കരയിലെ ടി.ഇ. അബ്ദുല്‍ ഖാദറിന്റെ ടി.ഇ. മൊബൈല്‍ ഷോപ്പില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും, സാന്‍ഡിസ്‌കിന്റെ രണ്ട് ചിപ്പും മോഷണം പോയി.

തൊട്ടടുത്ത പള്ളിക്കാലിലെ പി.എം. ബഷീറിന്റെ ഉടമസ്ഥതയിലുള്ള ക്യൂന്‍സ് ബേക്കറിയുടെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാക്കള്‍ക്ക് ഇരുമ്പ് വാതില്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ മോഷണം നടന്നില്ല. ഇതിനു സമീപത്തെ തളങ്കരയിലെ ടി.എ. സലീമിന്റെ ഉടമസ്ഥതയിലുളള റഹ്മാനിയ സ്റ്റോറിന്റെ ഓടിളക്കി അകത്ത് കടന്നുവെങ്കിലും ഇവിടെയും ഇരുമ്പ് വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ മോഷണം ശ്രമം വിഫലമായി.

കഴിഞ്ഞ ദിവസം കൊറക്കോട് നാഗര്‍ക്കട്ടയിലെ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്നും തൊട്ടടുത്ത രക്‌തേശ്വരി ദൈവസ്ഥാനത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പെടെ കവര്‍ച ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് നഗരത്തിലെ മൂന്ന് കടകളില്‍ തിങ്കളാഴ്ച രാത്രി കവര്‍ച അരങ്ങേറിയത്.

കാസര്‍കോട്ട് വീണ്ടും കവര്‍ച; 3 കടകള്‍ കുത്തിത്തുറന്നു

കാസര്‍കോട്ട് വീണ്ടും കവര്‍ച; 3 കടകള്‍ കുത്തിത്തുറന്നു

കാസര്‍കോട്ട് വീണ്ടും കവര്‍ച; 3 കടകള്‍ കുത്തിത്തുറന്നു

Keywords:  Robbery, Temple, Shop, Mobile, Thalangara, Bakery, Busstand, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia