ചെങ്കല്‍ തൊഴിലാളികളുടെ കലക്ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി
Aug 23, 2012, 12:30 IST
കാസര്‍കോട്: ചെങ്കല്‍ തൊഴിലാളികളുടെ കലക്ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി. നിര്‍ത്തലാക്കിയ പെര്‍മിറ്റ് സംവിധാനം പുനസ്ഥാപിക്കുക, ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സുപ്രീം കോടതി ഉത്തരവ് പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചെങ്കല്‍ ക്വാറി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ചും ഉപരോധവും സംഘടിപ്പിച്ചത്.
മാര്‍ചില്‍ അയ്യായിരത്തിലധികം പേര് അണിനിരന്നു. മുന്‍ എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. രാഘവന് വെളുത്തോളി സ്വാഗതം പറഞ്ഞു. എം. നാരയണന്, പി.വി. ഭാസ്ക്കരന്‍, സുധാകരന് വോര്കാടി, ഹരീഷ്, കെ.എം. അബ്ദുല്‍ ഖാദര്‍, എം. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്ച് പോലീസ് തടഞ്ഞു.








