തേജസ്വനി പുഴയില്‍ തിരുവോണ നാളില്‍ തുഴയെറിയും
Aug 26, 2012, 13:45 IST
ചെറുവത്തൂര്‍: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവോണനാളില്‍ കാര്യങ്കോട് തേജസ്വിനി പുഴയില്‍ നടക്കുന്ന ഉത്തര മലബാര്‍ ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചക്ക് രണ്ട് മണിക്ക് പി. കരുണാകരന് എം.പി ജലോത്സവം ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന് അധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ പി.ബി. അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന് എന്നിവര്‍ സന്നിഹിതരാകും.
വള്ളംകളി മത്സരത്തിന് ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം 5.30 മുതല്‍ നിശ്ചല ദൃശ്യങ്ങളടങ്ങിയ ജലഘോഷയാത്ര പഴയ കാര്യങ്കോട് കടവില്‍നിന്നും പുറപ്പെടും. തോണിയില്നിന്നുതിര്ക്കുന്ന വെടിക്കെട്ടോടെയായിരിക്കും സമാപനം.
സമാപന സമ്മേളനം ഇ. ചന്ദ്രശേഖരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ വി.എന്‍.ജിതേന്ദ്രന് സമ്മാനദാനം നിര്‍വ്വഹിക്കും. ഡി.ടി.പി.സി.സെക്രട്ടറി നാഗേഷ് തെരുവത്ത് സ്വാഗതം പറയും.
വള്ളംകളി മത്സരത്തിന്റെ വിജയികള്‍ക്ക് പ്രൈസ് മണി ഈ വര്‍ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 25 പേര് തുഴയുന്ന ഇനത്തില്‍ ഒന്നാം സമ്മാനം 20,000, രണ്ടാംസമ്മാനം 15,000, പ്രോത്സാഹന സമ്മാനം 5,000, 15 പേര് തുഴയുന്ന ഇനത്തില്‍ ഒന്നാം സമ്മാനം 13,000, രണ്ടാം സമ്മാനം 10,000, പ്രോത്സാഹന സമ്മാനം 4,000, ഒമ്പത് പേര് തുഴയുന്ന ഇനത്തില്‍ ഒന്നാം സമ്മാനം 9,000, രണ്ടാം സമ്മാനം 6,000, പ്രോത്സാഹന സമ്മാനം 3,000, നിശ്ചല ദൃശ്യം ഒന്നാം സമ്മാനം 13,000, രണ്ടാം സമ്മാനം 10,000, പ്രോത്സാഹന സമ്മാനം 6,000. ഏറ്റവും നന്നായി അലങ്കരിക്കുന്ന മത്സര വള്ളങ്ങള്‍ക്ക് ഒന്നാം സമ്മാനം 1,000, രണ്ടാം സമ്മാനം 750, മൂന്നാം സമ്മാനം 500.
വാര്‍ത്താ സമ്മേളനത്തില്‍ കെ.കുഞ്ഞിരാമന് എം.എല്‍.എ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കാര്‍ത്യായനി, എം.പി. പത്മനാഭന്, ലത്തീഫ് നീലഗിരി, ടി.വി.കണ്ണന്, ഇ.വി. നാണു, വെങ്ങാട്ട് കുഞ്ഞിരാമന് എന്നിവര്‍ സംബന്ധിച്ചു.

Keywords: Tejaswini river, Boat race, Onam, Cheruvathur, Kasaragod