തൃക്കരിപ്പൂരില്‍ രണ്ടംഗ ബ്ലേഡ് മാഫിയ സംഘം അറസ്റ്റില്‍
Apr 10, 2013, 18:19 IST
ചെറുവത്തൂര്‍: കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന സംഘത്തിലെ രണ്ടു പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ പേക്കടത്തെ ഷാജഹാന് (28), ചെറുവത്തൂര്‍ വടക്കുമ്പാട്ടെ ഗോപിനാഥന് (58) എന്നിവരാണ് അറസ്റ്റിലായത്.
ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നാടു വിടുകയും കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തുകയും ചെയ്ത തൃക്കരിപ്പൂര്‍ പേക്കടം പെരിയോത്തെ പി. നസീമ (27) യുടെ പരാതിയെ തുടര്‍ന്നാണ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി മുദ്രപ്പേപ്പറുകളും ചെക്ക് ലീഫുകളും കണ്ടെടുത്തു.
നസീമ, ഷാജഹാനില്‍ നിന്ന് പത്തു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു പിന്നീട് പലിശയും പിഴപ്പലിശയുമായി 25 ലക്ഷത്തോളമായി ഉയര്‍ന്നു. ഇത് നല്കാന് വഴിയില്ലാതെയാണ് താന്‍ നാടുവിട്ടതെന്ന് നസീമ പോലീസിനെ അറിയിച്ചിരുന്നു. പാലക്കാട്ടു നിന്നാണ് നസീമയെ പോലീസ് കൂട്ടിക്കൊണ്ടുവന്നത്. മറ്റൊരാളുടെ പരാതിയിലാണ് ചെറുവത്തൂരിലെ ബ്ലേഡ് ഇടപാടുകാരന് ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Blade mafia, Cheruvathur, Chandera, Police,Arrest, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.