city-gold-ad-for-blogger

കഴുത്തറുപ്പന്‍ പലിശ: ചീമേനിയിലും പോലീസ് റെയ്ഡ്


കഴുത്തറുപ്പന്‍ പലിശ: ചീമേനിയിലും പോലീസ് റെയ്ഡ് ചെറുവത്തൂര്‍: കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്തതിന് തൃക്കരിപ്പൂരില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിലായതിനു പിന്നാലെ ചീമേനിയിലും പോലീസ് റെയ്ഡ് നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു. കൊടക്കാട് വെള്ളച്ചാലിലെ പി. സുരേഷിനെ (48) യാണ് തിങ്കളാഴ്ച ചീമേനി എസ്.ഐ ടി.പി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സുരേഷിന്റെ വീട്ടില്‍ നിന്നും വിവിധ ബാങ്കുകളുടെ നിരവധി ചെക്ക് ലീഫുകളും മുദ്രപ്പത്രങ്ങളും കണ്ടെത്തി. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരില്‍ നിന്ന് ഓട്ടോ ഡ്രൈവറായ തേലപ്രത്തെ നസീറിനെ (34) ചന്തേര പോലീസ് അറസ്റ്റു ചെയ്തിരുന്നു.

നസീറിന്റെ തൃക്കരിപ്പൂര്‍ പൂച്ചോലിലെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് 9,98,000 രൂപയും നിരവധി ചെക്ക്‌ലീഫുകളും മുദ്രപ്പത്രങ്ങളും കണ്ടെടുത്തിരുന്നു. നസീര്‍ അനധികൃത പണമിടപാട് നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

Keywords:  Blade Mafia, Cheruvathur, Police-Raid, Cheemeni, Arrest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Blade mafia: police raid in Cheemeni

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia