കൊപ്പലില്‍ സിപിഎം ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം; യൂത്ത് ലീഗ് പ്രവര്ത്തകന് മര്‍ദനം
Apr 7, 2013, 22:23 IST
ഉദുമ: കൊപ്പലില്‍ സി.പി.എം ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം. സി.പി.എം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന കൊപ്പല്‍ എ.കെ.ജി മന്ദിരമാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസ്ലിംലീഗുകാരാണ് ഇതിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ബേക്കല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു.
അതിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനെ മര്‍ദനമേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് കാപ്പില്‍ ശാഖ സെക്രട്ടറി ബേക്കല്‍ ഇബ്റാഹിമിന്റെ മകന് ഇഖ്ബാലി(22)നെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി കൊപ്പലില്‍ ഒരു സംഘം സി.പി.എം.പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്ന് ഇഖ്ബാല്‍ പറഞ്ഞു.
Keywords: CPM, Koppal office, Black oil, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
![]() |
| Iqbal |
![]() |
| കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ കൊപ്പലിലെ എ.കെ.ജി മന്ദിരം |








