കുമ്പള സഹകരണ ബാങ്ക് ബി.ജെ.പി. - കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തു
Jun 15, 2013, 19:29 IST
കുമ്പള: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചേര്‍ന്ന സഖ്യത്തിന് അട്ടിമറി വിജയം. 60 വര്‍ഷത്തോളമായി പ്രസിഡന്റായിരുന്ന വിശ്വനാഥ ആള്‍വ അടക്കമുള്ള ലീഗ് മുന്നണിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് ബി.ജെ.പിയുമായി ചേര്‍ന്ന് രൂപീകരിച്ച സഹകാര ഭാരതി മുന്നണി വിജയിച്ചത്.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ വിശ്വനാഥ ആള്‍വയെ കോണ്‍ഗ്രസ് നേതാവും കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മഞ്ചുനാഥആള്വയാണ് 15 വോട്ടിന് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് - ബി.ജെ.പി. സഹകാര മുന്നണി സ്ഥാനാര്‍ത്ഥികളായി വിജയിച്ചവര്‍ ഇവരാണ്: മഞ്ചുനാഥ ആള്‍വ, കെ. കമലാക്ഷ, യു. കൃഷ്ണഷെട്ടി, കെ. മുരളീധര, സദാനന്ദ കാമ്മത്ത്, തിമ്മപ്പ, ശങ്കര ആള്‍വ, ലീല, വാസന്തി, വേദാവതി (മൂന്ന് പേരും വനിതാ സംവരണം), രാമ (പട്ടികജാതി സംവരണം).
പരാജയപ്പെട്ടവര്‍: വിശ്വനാഥ ആള്‍വ, കെ.കെ. അബ്ദുല്ലക്കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, അഹ്മദ് സിദ്ദീഖലി, എ. ദാമോദര, ഇബ്രാഹിം, യു. ശങ്കര ആള്‍വ, വി. ഗീത, ശശികല, എം. സുനീതി (മൂന്ന് പേരും വനിതാസംവരണം), പി. കരിയ (പട്ടികജാതി സംവരണം).
യു.ഡി.എഫില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന മുന്നണിയാണ് നിലവില്‍ ബാങ്ക് ഭരിച്ചിരുന്നത്. ലീഗിനെ ഒഴിവാക്കി കോണ്‍ഗ്രസിലെ ഒരുവിഭാഗം ബി.ജെ.പി.യുമായി ചേര്‍ന്ന് സഹകാര മുന്നണി ഉണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2,997 വോട്ടര്‍മാരുള്ള ബാങ്കില്‍ 1,652 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. സഹകരണ ബാങ്ക് ഹാളില്‍ വന്‍ പോലീസ് സന്നാഹത്തിനന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാല് മണിക്കാണ് അവസാനിച്ചത്. പിന്നീട് വോട്ടെണ്ണി ഫലംപ്രഖ്യാപിക്കുയായിരുന്നു.
Keywords: Kumbala, Bank, Election, Congress, BJP, Panchayath, Muslim-league, Kerala, National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.