ബ്യൂട്ടീഷനെയും 3 പെണ്മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പോലീസ് കോഴിക്കോട്ടേക്ക്
Jun 7, 2013, 13:04 IST
കാസര്‍കോട്: ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന ലേഡി ബ്യൂട്ടീഷനെയും മൂന്ന് പെണ്മക്കളെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിനിയും വിദ്യാനഗര്‍ കെ.കെ. ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ ബി.എം ഫസലിന്റെ മകള്‍ ഖദീജത്ത് സാജിദ (31), മക്കളായ ഫാത്വിമ ഫന (12), റിഫ (ഒമ്പത്), ഷഫാ ഷിറിന് (അഞ്ച്) എന്നിവരെയാണ് ജൂണ്‍ ഒന്നു മുതല്‍ കാണാതായത്.
ഭര്‍ത്താവ് അബ്ദുല്‍ സലാമുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി വിദ്യാനഗറിലെ ക്വാര്‍ട്ടേഴ്സില്‍ മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം തനിച്ച് താമസിക്കുകയാണ് ഖദീജത്ത് സാജിദ. പിതാവ് ഫസല്‍ ഇടയ്ക്കിടെ വിദ്യാനഗറിലെത്തി ഇവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാറുണ്ട്. ജൂണ്‍ ഒന്നിന് പിതാവ് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്സ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്.
മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് മിസ്സിംഗിന് കേസെടുക്കയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടയില്‍ യുവതിയും മക്കളും കോഴിക്കോട്ടെ പ്രവീണ്‍ എന്ന യുവാവിനോടൊപ്പാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. ഉത്തംദാസിന്റെ നിര്‍ദേശ പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഗംഗാധരന്, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൊച്ചു റാണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Missing, Police, Childrens, Husband, Vidya Nagar, Woman, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.