പാരമ്പര്യ നിഷേധികള്‍ക്ക് ഹജ്ജിന് അവകാശമില്ല: ബായാര്‍ തങ്ങള്‍
Oct 21, 2012, 20:15 IST
![]() |
| ബായാര്‍ മുജമ്മയില്‍ നടന്ന സ്വലാത്ത് മജ്ലിസില്‍ അസയ്യിദ് അബ്ദുര്‍ റഹ്മാന് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി പ്രസംഗിക്കുന്നു |
ബായാര്‍: ഇസ്ലാമിക പാരമ്പര്യം വിളിച്ചോദുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മം നര്‍വഹിക്കാന്‍ പാരമ്പര്യ നിഷേധിക്കുന്ന പുത്തന്‍വാദികള്‍ക്ക് ധാര്‍മിക അവകാശമില്ലെന്ന് പ്രമുഖ ആത്മീയ പണ്ഡിതനും മുജമ്മഅ് സാരഥിയുമായ അസ്സയ്യിദ് അബ്ദുര്‍ റഹ്മാന് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി പ്രസ്താവിച്ചു.
പതിനായിരങ്ങള്‍ സംബന്ധിച്ച മാസാന്ത സ്വലാത്ത് മജ്ലിസിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു തങ്ങള്‍. ഹജ്ജ് കര്‍മത്തിന്റെ ഓരോ തലങ്ങളും മുന്‍കാല പ്രവാചകരേയും അവരുടെ ജീവിത ചരിത്രങ്ങളേയും അനുസ്മരിക്കുന്ന സല്‍കര്‍മങ്ങളാണ് ഹജ്ജ് കര്‍മം. മരിച്ച് പോയ അമ്പിയാക്കളേയും മഹാന്മാരേയും അനുസ്മരിക്കലും ആദരിക്കലും അനിസ്ലാമികമാണെന്ന് വിശ്വസിക്കുന്ന പുത്തനാശയക്കാര്‍ക്ക് എങ്ങനെയാണ് വിശുദ്ധ ഹജ്ജ് കര്‍മത്തിനെ അംഗീകരിക്കാന്‍ സാധിക്കുകയെന്നും തങ്ങള്‍ ചോദിച്ചു.
പ്രമുഖ പ്രഭഷകന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി. 2013 ലെ മുജമ്മഅ് കലണ്ടര്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര് സഅദിയ്യ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ക്ക് നല്കി പ്രകാശനം ചെയ്തു. സി.ഡി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിക്ക് നല്കി പ്രകാശനം ചെയ്തു.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്, എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ്.എസ്.എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മോഗ്രാല്‍, ഹസ്ബുല്ല തളങ്കര, അന്തുഞ്ഞി മൊഗര്‍, അബ്ദുര്‍ റസാഖ് മദനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുസലാം ദാരിമി കുബണൂര്‍, സുബൈര്‍ എയ്യളം, അബൂബക്കര്‍ ഹാജി പൈവളിഗെ, ബഷീര്‍ മാസ്റ്റര്‍, സിദ്ദീഖ് സഖാഫി ബായാര്‍ തുടങ്ങിയവര്‍ സംമ്പന്ധിച്ചു.
Keywords: Embichikoya Thangal, Bayar, Hajj, Kasaragod, Kerala, Malayalam news







