രണ്ട് കോടിരൂപ സമ്മാനമടിച്ചതായി എസ്.എം.എസ് അയച്ച് പണം തട്ടാന്‍ ശ്രമം
Jul 25, 2012, 14:13 IST
കാസര്‍കോട്: രണ്ട് കോടിരൂപയുടെ സമ്മാനമടിച്ചതായി എസ്.എം.എസ് സന്ദേശം അയച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് മീപ്പുഗിരി കാളിയങ്കാട്ടെ എം.ഹരിഹരന്റെ(67) പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഹരിഹരന്റെ മൊബൈല്‍ഫോണിലേക്ക് രണ്ട് ലക്ഷം യു.എസ് ഡോളര്‍ സമ്മാനമടിച്ചതായി എസ്.എം.എസ് സന്ദേശം വന്നിരുന്നു. പണം ലഭിക്കാന്‍ ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിഹരന് രേഖകളെല്ലാം അയച്ചു കൊടുത്തിരുന്നു.
എസ്.എം.എസ് സന്ദേശത്തില്‍ 09971323705 എന്ന മൊബൈല്‍ നമ്പറും നല്‍കിയിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഫ്രഞ്ച് കലര്‍ന്ന ഇംഗ്ലീഷില്‍ സംസാരിച്ച ഒരു സ്ത്രീ തങ്ങളുടെ കമ്പിനിയുടെ ആള് ഡല്ഹിയിലെത്തുന്നുണ്ടെന്നും ഈ സമയം 15,000 രൂപയുമായി എത്തണണെന്നും ആവശ്യപ്പെടുകയായിരുന്നു.
പണം നല്കാന് ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ ഹരിഹരന് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് സമ്മാനം തട്ടിപ്പാണെന്ന് മനസിലായത്. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. അയച്ചുകൊടുത്ത രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഹരിഹരന് പറഞ്ഞു.
ഈ മാസം 21നാണ് എസ്.എം.എസ് സന്ദേശം വന്നത്. 23നാണ് പണവുമായി എത്തണമെന്ന അറിയിപ്പ് ലഭിച്ചത്. വന്‍തുകയുടെ സമ്മാനം ലഭിച്ചതായി അറിയിച്ച് ഇന്റര്‍നെറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് നേരത്തെ തന്നെ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോലീസ് നിരന്തരം ഇത്തരം സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കുമ്പോഴും പലരും തട്ടിപ്പ് സംഘങ്ങളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങികൊണ്ടിരിക്കുകയാണ്.

Keywords: Kasaragod, Fake SMS, Complaint, Cash, Internet