Annulled | പൈവളിഗെയിലെ മുസ്ലീം ലീഗ് അംഗം സിയാസുന്നിസയുടെ വിവാദ രാജി തിരഞ്ഞെടുപ്പ് കമീഷന്‍ അസാധുവാക്കി; ഹിയറിംഗില്‍ യുവതിയുടെ മൊഴി നിര്‍ണായകമായി
Dec 14, 2023, 18:33 IST
ഉപ്പള: (KasargodVartha) പൈവളികെ ഗ്രാമപഞ്ചായത് രണ്ടാം വാര്‍ഡ് മെമ്പറായിരുന്ന മുസ്ലീം ലീഗിലെ സിയാസുന്നിസയുടെ വിവാദ രാജി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ അസാധുവാക്കി. സിയാസുന്നിസയെ മുന്‍കാല പ്രാബല്ല്യത്തോടെ പഞ്ചായത് അംഗമായി തുടരുന്നതിനും കമീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് തനിക്ക് രാജിക്കത്തില്‍ ഒപ്പിടേണ്ടി വന്നതെന്ന് കാണിച്ച് സിയാസുന്നിസ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 20നാണ് സിയാസുന്നിസയുടെ പേരിലുള്ള രാജിക്കത്ത് പഞ്ചായത് സെക്രടറിക്ക് ലഭിച്ചത്. നിയമപ്രകാരമുള്ള രാജിയായതുകൊണ്ട് പഞ്ചായത് സെക്രടറി രാജിക്കത്ത് സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമീഷന് കൈമാറുകയായിരുന്നു.
പാര്‍ടി അറിയാതെയുള്ള ലീഗ് അംഗത്തിന്റെ രാജി ഏറെ ചര്‍ചാവിഷയമായിരുന്നു. രാജിക്ക് കാരണം പാര്‍ടിയുമായി ബന്ധമില്ലാത്തതുകൊണ്ടും വ്യക്തിപരവും കുടുംബപരവുമായ വിഷയമായതുകൊണ്ടും ലീഗ് ഇക്കാര്യത്തില്‍ പഞ്ചായത് അംഗത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമീഷന് ഹര്‍ജി നല്‍കിയത്. സിയാസുന്നിസ തിരഞ്ഞെടുപ്പ് കമീഷന്റെ ഹിയറിങില്‍ നല്‍കിയ മൊഴി നിര്‍ണായകമായി.
മൊഴി ഇങ്ങനെയാണ്: പഞ്ചായത് മെമ്പര്‍ സ്ഥാനം രാജിവെച്ചുകൊണ്ട് നിശ്ചിത ഫോമില്‍ ഞാന്‍ പേരെഴുതി ഒപ്പുവെച്ചു. ഗസറ്റ് ഉദ്യോഗസ്ഥനായ പൈവളികെ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ ജിയോളജി അധ്യാപകനായ വിശ്വനാഥന്റെ മുന്നില്‍ വെച്ച് ഞാന്‍ ഒപ്പിടുകയും അദ്ദേഹമത് അറ്റസ്റ്റ് ചെയ്യുകയും ചെയ്തു.
രാജിക്കത്ത് പൈവളികെ ഗ്രാമപഞ്ചായത് സെക്രടറിക്ക് രജിസ്ട്രേഡ് പോസ്റ്റായി അയച്ച് കൊടുത്തിട്ടുള്ളതാണ്. രാജിക്കത്തിലെ തിയതി 18-9-2023 ആണെങ്കിലും കത്ത് രജിസ്ട്രേഡ് ആയി പഞ്ചായതിലേക്ക് അയച്ചത് 19-9-2023 തിയതിയിലാണ്. രാജിക്കത്തില്‍ ഒപ്പുവെക്കുമ്പോള്‍ എന്നോടൊപ്പം എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സുഹൃത്തും ഉണ്ടായിരുന്നു. രാജിക്കത്ത് അറിഞ്ഞുകൊണ്ടാണ് ഞാന്‍ ഒപ്പിട്ടത്.
രാജിക്കത്തില്‍ ഒപ്പിടാന്‍ ഭര്‍ത്താവിന്റെ സമ്മർദ്ദം ഉണ്ടായിരുന്നു. എന്റെ ഭര്‍ത്താവിന്റെ സുഹൃത്തായ സക്കറിയ എന്നയാളിനെയാണ് രാജിക്കത്ത് പോസ്റ്റ് ചെയ്യാന്‍ ഏല്‍പിച്ചത്. തുടര്‍ന്ന് പാര്‍ടി നിര്‍ദ്ദേശം അനുസരിച്ച് 20-9-2023ന് പഞ്ചായത് ഓഫീസില്‍ നേരിട്ടുപോയി രാജിക്കത്ത് പിന്‍വലിച്ചുകൊണ്ടുള്ള പരാതി നല്‍കി.
ചിലരുടെ ഭീഷണിക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് രാജിക്കത്തില്‍ ഒപ്പിടേണ്ടി വന്നതെന്നതിനാല്‍ രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പരാതിയില്‍ അപേക്ഷിക്കുന്നു. 3-10-2023ല്‍ കമ്മീഷന്‍ മുമ്പാകെയും ഇതേ കാര്യങ്ങള്‍ കാണിച്ച് പരാതി നല്‍കിയുന്നു. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.
രാജിക്കത്ത് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ മൊഴിയും പൈവളികെ ഗ്രാമപഞ്ചായത് സെക്രടറി വി ജഗദീഷിന്റെ മൊഴിയും കമീഷന്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രാജി റദ്ദാക്കിക്കൊണ്ട് തീരുമാനം എടുത്തിരിക്കുന്നത്.
പഞ്ചായത് രാജ് ആക്ട് പ്രകാരം പ്രസിഡണ്ടിന്റെയോ വൈസ് പ്രസിഡണ്ടിന്റെയോ അംഗങ്ങളുടെയോ രാജി സംബന്ധിച്ച തര്‍ക്കമുള്ള ഏതൊരാള്‍ക്കും അതിന്റെ തീര്‍പ്പിനായി രാജി പ്രാബല്യത്തില്‍ വന്നതായി കണക്കാക്കപ്പെടുന്ന തിയതി മുതല്‍ 15 ദിവസത്തിനകം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ ഹര്‍ജി സമര്‍പിക്കാവുന്നതാണെന്നും അതിന്‍ മേലുള്ള കമീഷന്റെ തീര്‍പ് അന്തിമം ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഉത്തരവില്‍ കമീഷന്‍ വ്യക്തമാക്കുന്നു.