city-gold-ad-for-blogger

ബൂട്ടുകെട്ടാന്‍ അനഘിന് ഇനി 3 മാസം

ബൂട്ടുകെട്ടാന്‍ അനഘിന് ഇനി 3 മാസം
Akhil
തൃക്കരിപ്പൂര്‍: മൂന്നുമാസത്തിന് ശേഷം അനഘ് ബൂട്ടുകെട്ടും. സന്തോഷ് ട്രോഫിയില്‍ ബംഗാളുമായുള്ള കളിക്കിടെ പരിക്കേറ്റ അനഘിന്റെ ശസ്ത്രക്രിയയുടെ ചെലവ് കെഎഫ്എ വഹിക്കുമെന്ന് സന്തോഷ് ട്രോഫി മാനേജര്‍ സി ദാവൂദ് പറഞ്ഞു.

പത്തുദിവസം മുമ്പ് അനഘ് കോയമ്പത്തൂരില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായി ചന്തേരയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കോഴിക്കോട് നടന്ന നായനാര്‍ കപ്പില്‍ കേരള പ്രതിരോധ നിരയില്‍ തിളങ്ങിയ അനഘ് നിര്‍ണായക മത്സരത്തില്‍ എയര്‍ ഇന്ത്യക്കെതിരെ ഒരു ഗോള്‍ നേടിയതിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഇതാണ് സന്തോഷ് ട്രോഫി ടീമിലേക്കുള്ള വഴി തുറന്നത്. ഒപ്പം നാട്ടുകാരനായ എടാട്ടുമ്മല്‍ സ്വദേശി സജിത്തുമുണ്ടായിരുന്നു. രണ്ടാംപാദ മത്സരത്തില്‍ ബംഗാളുമായി കളിക്കുമ്പോള്‍ കാല്‍മുട്ടിന് പരിക്കേറ്റു. പരിക്കിന്റെ വിശദാംശം ദാവൂദ് കേരള ഫുട്‌ബോള്‍ അസോസിയേഷന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Keywords: Akhil, Trikaripur, Football player, Leg, Injury, Surgery, Santhosh trophy, Team, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia