ബൂട്ടുകെട്ടാന്‍ അനഘിന് ഇനി 3 മാസം
Aug 21, 2012, 10:00 IST
![]() |
| Akhil |
പത്തുദിവസം മുമ്പ് അനഘ് കോയമ്പത്തൂരില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായി ചന്തേരയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കോഴിക്കോട് നടന്ന നായനാര്‍ കപ്പില്‍ കേരള പ്രതിരോധ നിരയില്‍ തിളങ്ങിയ അനഘ് നിര്‍ണായക മത്സരത്തില്‍ എയര്‍ ഇന്ത്യക്കെതിരെ ഒരു ഗോള്‍ നേടിയതിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ഇതാണ് സന്തോഷ് ട്രോഫി ടീമിലേക്കുള്ള വഴി തുറന്നത്. ഒപ്പം നാട്ടുകാരനായ എടാട്ടുമ്മല്‍ സ്വദേശി സജിത്തുമുണ്ടായിരുന്നു. രണ്ടാംപാദ മത്സരത്തില്‍ ബംഗാളുമായി കളിക്കുമ്പോള്‍ കാല്‍മുട്ടിന് പരിക്കേറ്റു. പരിക്കിന്റെ വിശദാംശം ദാവൂദ് കേരള ഫുട്ബോള്‍ അസോസിയേഷന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Keywords: Akhil, Trikaripur, Football player, Leg, Injury, Surgery, Santhosh trophy, Team, Kasaragod







