അബ്ദുല്‍ ഹമീദിന്റെ അപകടമരണം; തളങ്കരയ്ക്ക് നഷ്ടപ്പെട്ടത് സമാധാനപ്രേമിയെ
Apr 9, 2013, 12:45 IST
കാസര്‍കോട്: പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോയ ബൈക്ക് സ്‌കൂട്ടറിലിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ തളങ്കര സിറാമിക്‌സ് റോഡിലെ അര്‍ഷാദ് മന്‍സിലില്‍ ടി.എച്ച്. അബ്ദുല്‍ ഹമീദ്(62) നാടിന്റെ സമാധാന പ്രീയന്‍. തളങ്കര, സിറാമിക്‌റോഡ് പ്രദേശങ്ങളില്‍ മതസൗഹാര്‍ദവും, സമാധാനവും കൈവരിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അബ്ദുല്‍ ഹമീദ്. നാടിന്റെ മത സൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി പോലീസുമായി ചേര്‍ന്ന് സിറാമിക്‌സ് റോഡില്‍ നാട്ടുകാരെ സംഘടിപ്പിച്ച് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ രൂപീകരിക്കുകയും നാട്ടുകാര്‍ അതിന്റെ പ്രസിഡന്റാക്കി നിയമിക്കുകയും ചെയ്തത് അബ്ദുല്‍ ഹമീദിനെയായിരുന്നു.
കാസര്‍കോട്ട് സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ അബ്ദുല്‍ ഹമീദിനെ പോലുള്ള നല്ല വ്യക്തികള്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇത്തരം സംരംഭങ്ങളില്‍ പോലീസിനും അത് ആശ്വാസമായിരുന്നു. പൂവുകളെയും ചെടികളെയും സ്‌നേഹിച്ച പ്രകൃതി സ്‌നേഹികൂടിയാണ് അബ്ദുല്‍ ഹമീദ്. തന്റെ വീടിന്റെ മുറ്റം
നിറയെ വിവിധ തരത്തിലുള്ള ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് അബ്ദുല്‍ ഹമീദിനെ ആനന്ദിപ്പിച്ചിരുന്നു. കുട്ടികള്‍ക്കിടയില്‍ ചിലര്‍ നടത്തിവന്നിരുന്ന വിദ്വേഷ മനോഭാവം മാറ്റിയെടുക്കാന്‍ കളിസ്ഥലത്ത് നല്ലൊരു അന്തരീക്ഷം ഉണ്ടാക്കാനും സായാഹ്നങ്ങളില്‍ അബ്ദുല്‍ ഹമീദ് ചുറുചുറുക്കോടെ രംഗത്തുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
അബ്ദുല്‍ ഹമീദിന്റെ വേര്‍പാട് നാടിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാസര്‍കോട് ചൂരി കോട്ടക്കണി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഭാര്യ ഫാത്തിമയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അമിതവേഗതയില്‍ വന്ന് ഇടിച്ചത്.
റോഡിലേക്ക് തെറിച്ച് വീണ അബ്ദുല്‍ ഹമീദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യ ഫാത്തിമ(50) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അപകടം വരുത്തിയ ബൈക്ക് യാത്രക്കാര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. നേരത്തെ ഗള്‍ഫിലായിരുന്ന അബ്ദുല്‍ ഹമീദ് നാട്ടില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍ അടച്ചതിനാല്‍ കുടുംബ സമേതം ഗള്‍ഫില്‍ വിനോദയാത്രയ്ക്കു പോകാനുള്ള തയ്യാറെടുപ്പ് നടത്തിവരുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്.
Related News:
പോലീസിനെ കണ്ട് നിര്‍ത്താതെ പോയ ബൈക്കും സ്‌കൂട്ടറുമിടിച്ച് ഗൃഹനാഥന്‍ മരിച്ചു
കാസര്‍കോട്ട് സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ അബ്ദുല്‍ ഹമീദിനെ പോലുള്ള നല്ല വ്യക്തികള്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇത്തരം സംരംഭങ്ങളില്‍ പോലീസിനും അത് ആശ്വാസമായിരുന്നു. പൂവുകളെയും ചെടികളെയും സ്‌നേഹിച്ച പ്രകൃതി സ്‌നേഹികൂടിയാണ് അബ്ദുല്‍ ഹമീദ്. തന്റെ വീടിന്റെ മുറ്റം
നിറയെ വിവിധ തരത്തിലുള്ള ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് അബ്ദുല്‍ ഹമീദിനെ ആനന്ദിപ്പിച്ചിരുന്നു. കുട്ടികള്‍ക്കിടയില്‍ ചിലര്‍ നടത്തിവന്നിരുന്ന വിദ്വേഷ മനോഭാവം മാറ്റിയെടുക്കാന്‍ കളിസ്ഥലത്ത് നല്ലൊരു അന്തരീക്ഷം ഉണ്ടാക്കാനും സായാഹ്നങ്ങളില്‍ അബ്ദുല്‍ ഹമീദ് ചുറുചുറുക്കോടെ രംഗത്തുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
അബ്ദുല്‍ ഹമീദിന്റെ വേര്‍പാട് നാടിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാസര്‍കോട് ചൂരി കോട്ടക്കണി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഭാര്യ ഫാത്തിമയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അമിതവേഗതയില്‍ വന്ന് ഇടിച്ചത്.
റോഡിലേക്ക് തെറിച്ച് വീണ അബ്ദുല്‍ ഹമീദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യ ഫാത്തിമ(50) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
![]() |
| Abdul Hameed |
പോലീസിനെ കണ്ട് നിര്‍ത്താതെ പോയ ബൈക്കും സ്‌കൂട്ടറുമിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Keywords: Kasaragod, Obituary, Accident, Kerala, Choori, Injured, Thalangar, Abdul Hameed, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.