city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികള്‍ക്കായി ഡിവൈഎസ്പി എന്‍ പി വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.01.2021) വിവിധ കേസുകളില്‍പ്പെട്ട് കോടതികളില്‍ ഹാജരാവാതെ മുങ്ങിനടക്കുന്ന ക്രിമിനലുകള്‍ അടക്കമുള്ള പിടികിട്ടാപുള്ളികള്‍ക്കായി കാഞ്ഞങ്ങാട് ഡിവൈഎസ്പി എന്‍ പി വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളില്‍ ഹോസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡില്‍ ഏഴ് പിടികിട്ടാപുള്ളികളെയും 10 വാറണ്ട് പ്രതികളെയും അറസ്റ്റുചെയ്തു. ചന്തേരയില്‍ വിവിധ കേസുകളില്‍ പ്രതികളായ പടന്ന വട്ടത്തൂരിലെ അബ്ദുൽ ഖാദറിന്റെ മകന്‍ വി എസ് അബ്ദുൽ ശുകൂര്‍, മടക്കരയിലെ അബ്ദുല്ലയുടെ മകന്‍ അബ്ദുൽ ബശീര്‍, വലിയപറമ്പയിലെ കൊട്ടിയില്‍ മമ്മുവിന്റെ മകന്‍ കെ എ ഫൈസല്‍, ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടത്തോട്ടെ ഫാരിസ മന്‍സിലില്‍ അബൂബകറിന്റെ മകന്‍ ഹാരിസ്, ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീഴൂര്‍ സ്വദേശികളായ കലന്തര്‍ ശാഫി, അലി, ഉദുമ അരമങ്ങാനത്തെ ചന്ദ്രന്‍, മാങ്ങാട്ടെ ജയേഷ് എന്നീ പിടികിട്ടാപുള്ളികളെയാണ് അറസ്റ്റുചെയ്തത്. 

മുങ്ങിനടക്കുന്ന പിടികിട്ടാപുള്ളികള്‍ക്കായി ഡിവൈഎസ്പി എന്‍ പി വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു

മയക്കുമരുന്ന്, രാഷ്ട്രീയ സംഘര്‍ഷം, അടിപിടി, ചെക് കേസുകളില്‍ പ്രതികളായ ഇവരെ വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് പുറമെ പത്തോളം വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് സബ്ഡിവിഷന്‍ പരിധിയില്‍ കോടതികളില്‍ ഹാജരാകാത്ത വാറണ്ട് പ്രതികള്‍ക്കെതിരെ കര്‍ശന നടപടികൈക്കൊള്ളുമെന്നും ഒളിവില്‍ കഴിയുന്ന മുഴുവന്‍ വാറണ്ട് പ്രതികളെയും അറസ്റ്റുചെയ്യുമെന്നും ഡിവൈഎസ്പി അറിയിച്ചു. 

തുടര്‍ന്നുള്ള ദിവസങ്ങളിലും റെയ്ഡ് തുടരും. ബേക്കല്‍ സി ഐ എ അനില്‍കുമാര്‍, ഹോസ്ദുര്‍ഗ് സി ഐ അനൂപ്കുമാര്‍, ചന്തേര സി ഐ പി നാരായണന്‍, എസ് ഐമാരായ പി അജിത്ത്കുമാര്‍, കെ പി സതീഷ്‌കുമാര്‍, പി കെ വിനോദ്കുമാര്‍, മെല്‍ബിന്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടന്നത്.

Keywords:  Kerala, News, Kasaragod, DYSP, Police, Accused, Top-Headlines, Special-squad, A special squad led by DySP NP Vinod has been formed to search for the suspects.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia