UN Debate | ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന ഡിബേറ്റിൽ പങ്കെടുത്ത് കാസർകോട്ടെ എട്ടാം ക്ലാസ് വിദ്യാർഥി; അഭിമാനമായി സാകിര്‍ ഇസ്സുദ്ദീൻ
Mar 21, 2023, 21:41 IST
കുമ്പള: (www.kasargodvartha.com) അമേരികയിലെ ന്യൂയോർകിൽ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ പങ്കെടുത്ത് കാസർകോട്ടെ എട്ടാം ക്ലാസ് വിദ്യാർഥി. കുമ്പള സ്വദേശിയും ജിദ്ദയിലെ അമേരികന്‍ സ്കൂളില്‍ വിദ്യാർഥിയുമായ സാകിര്‍ ഇസ്സുദ്ദീനാണ് അന്താരാഷ്ട്ര തലത്തിൽ ജില്ലയുടെ അഭിമാന താരമായത്. ജപാനെ പ്രതിനിധാനം ചെയ്ത് ‘സംഘര്‍ഷം വര്‍ധിപ്പിക്കുന്നതില്‍ വജ്രങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലാണ് ഡിബേറ്റ് സംഘടിപ്പിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ സാകിര്‍ ഇസ്സുദ്ദീൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവസാന ഘട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ആറ് വിദ്യാർഥികളില്‍ ഒരാളാണെന്നതും സാകിറിന്റെ പ്രതിഭ വ്യക്തമാക്കുന്നു. നേരത്തെ ഹിറ ഇന്റർനാഷനല്‍ സ്കൂൾ, ശാര്‍ജയിലെ അംബാസഡര്‍ സ്കൂൾ, ജിദ്ദയിലെ ഇന്റർനാഷനൽ ഇൻഡ്യൻ സ്കൂൾ എന്നിവിടങ്ങളിലും പ്രാഥമിക പഠനം നടത്തിയിരുന്നു.
വ്യവസായിയും മത, സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യവും കുമ്പള ഇമാം ശാഫി ഇസ്ലാമിക് അകാഡമി ചെയര്‍മാനുമായ ഇസ്സുദ്ദീന്‍ മുഹമ്മദ് - മര്‍യം ബീവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് അമീന്, സുല്ത്വാന് ഇസ്സുദ്ദീന്‍, ഫാത്വിമ മനാല്‍, മറിയം മിലോഫ, സൈനബ് ഇസ്സുദ്ദീന്‍.

Keywords: News, Kerala, Kasaragod, Top-Headlines, Student, Kumbala, Programme, United Nations, Zakir Issuddin, 8th class student participated in debate held at United Nations headquarters.
< !- START disable copy paste -->