city-gold-ad-for-blogger

സ്‌ഫോടകവസ്തു: വ്യാപാരിക്ക് 8 വര്‍ഷം കഠിന തടവ്

സ്‌ഫോടകവസ്തു: വ്യാപാരിക്ക് 8 വര്‍ഷം കഠിന തടവ്
കാസര്‍കോട്: കടയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ച കേസില്‍ വ്യാപാരിയെ എട്ടു വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കോടോം പടിമരുതിലെ വ്യാപാരി വെള്ളുക്കുന്നേല്‍ ഹൗസില്‍ സാന്റി മാത്യു (45) വിനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2007 സെപ്തംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം. പടിമരുതില്‍ പലചരക്ക് കട നടത്തി വരുന്ന സാന്റി മാത്യുവിന്റെ കടയോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്നാണ് അന്ന് രാജപുരം എസ്.ഐ ആയിരുന്ന കെ. സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

തിരികള്‍, ഡിറ്റനേറ്റര്‍, ഫ്യൂസ്‌വയര്‍, തോക്ക് നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ കോടതിയല്‍ ഹാജരായി.

Keywords: Explosive, Merchant, Court, Police, Police-Raid, Kasaragod, Kerala, Kerala Vartha, Kerala News, 8 years prison for trader

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia