കൂടുതല്‍ പേര്‍ ജോലിക്കെത്തിയതായി ജില്ലാ ഭരണകൂടം; 8 വകുപ്പ് മേധാവികള്‍ സമരത്തില്‍
Jan 9, 2013, 23:42 IST
കാസര്‍കോട്: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച കൂടുതല്‍ പേര്‍ ജോലിക്കെത്തിയതായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും, എ.ഡി.എം. എച്ച് ദിനേശും അറിയിച്ചു. കാസര്‍കോട് കലക്‌ട്രേറ്റില്‍ ചൊവ്വാഴ്ച 53 പേര്‍ ജോലിക്കെത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച ജോലിക്കെത്തിയവരുടെ എണ്ണം 68 ആയി ഉയര്‍ന്നു. പണി മുടക്കിയത് 91 പേരായിരുന്നത് 79 ആയി കുറഞ്ഞു. 19 പേര്‍ അവധിയെടുത്തു. 41 ശതമാനം ഹാജര്‍ നില രേഖപ്പെടുത്തിയതായാണ് ജില്ലാ ഭരണകൂടം പറയുന്നത്.
35 ജില്ലാ വകുപ്പു മേധാവികളില്‍ എട്ട് ജില്ലാ വകുപ്പ് മേധാവികള്‍ മാത്രമാണ് സമരത്തിലുള്ളത്. ചൊവ്വാഴ്ച ഏതാനും ഓഫീസുകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബുധനാഴ്ച മുഴുവന്‍ ഓഫീസുകളും തുറന്നതായി അധികൃതര്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, അസി സ്റ്റന്‍ഡ് ഡയറക്ടര്‍ ഡയറിഫാം, ഡപ്യൂട്ടി ഡയറക്ടര്‍ ടൂറിസം, ഡപ്യൂട്ടി ഡയറക്ടര്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ്, എ.ഡി.സി., ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ലീഗല്‍ മെട്രോളജി, എന്‍ഡോസള്‍ഫാന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സുധീര്‍ ബാബു എന്നിവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
ഉപ്പള ബി.ആര്‍.സി ട്രൈനിംഗ് സെന്ററില്‍ നടന്നുവരുന്ന അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി തടസപ്പെടുത്താന്‍ ഒരു വിഭാഗം സമരാനുകൂലികള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പോലീസ് എത്തിയതോടെ സമരക്കാര്‍ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു പോയി. കാസര്‍കോട് താലൂക്ക് ഓഫീസിലും, ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലും കൂടുതല്‍ പോര്‍ ജോലിക്കെത്തി. കാസര്‍കോട് താലൂക്ക് ഓഫീസില്‍ ആകെയുള്ള 74 പേരില്‍ 28 പേര്‍ ജോലിക്കെത്തി. ചൊവ്വാഴ്ച 24 പേരായിരുന്നു ജോലിക്കെത്തിയത്. നാലു പേര്‍ അവധിയെടുത്തു. 42 പേര്‍ പണിമുടക്കി. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 66 പേരില്‍ 30 പേര്‍ ജോലിക്കെത്തി. 14 പേര്‍ ലീവെടുത്തു. 22 പേര്‍ മാത്രമാണ് പണിമുടക്കിലല്‍ പങ്കെടുത്തത്.
ചൊവ്വാഴ്ച ബസ് പണിമുടക്ക് മൂലമാണ് കൂടുതല്‍ പേര്‍ക്കും ജോലിക്കെത്താന്‍ കഴിയാതിരുന്നതെന്ന് പണിമുടക്കിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. അതിനിടെ സമരത്തിന്റെ ഗതി മാറ്റാന്‍ സമരാനുകൂലികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സി.പി.എം. സഹായത്തോടെ പലയിടത്തും സമരസഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. സമരം മൂലം പല സ്‌കൂളുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്‌കൂളുകളും തുറന്നതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
Keywords: Government, Employees, Strike, Against, Pension scheme, UDF government, Collectorate, Kasaragod, Kerala, Malayalam news