ഓണക്കാലത്ത് 62 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Sep 5, 2012, 20:49 IST
കാസര്‍കോട്: ജില്ലയില്‍ ഓണക്കാലത്ത് എക്‌സൈസ് വകുപ്പ് 544 റെയ്ഡുകള്‍ നടത്തി 62 അബ്കാരി കേസുകളും ഒരു കഞ്ചാവ് കേസും രജിസ്റ്റര്‍ ചെയ്തു. 46 പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഓണക്കാലത്ത് എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ആയിട്ടാണ് റെയ്ഡുകളും, വാഹന പരിശോധനയും, ബോര്‍ഡര്‍ പട്രോളിംഗും നടത്തിയത്.
പോലിസ്, റവന്യൂ, വനം വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത റെയ്ഡുകളും നടത്തിയിരുന്നു. 126 ലിറ്റര്‍ ചാരായം, 927 ലിറ്റര്‍ വിദേശ മദ്യം, 250 ലിറ്റര്‍ സ്പിരിറ്റ്, 610 ലിറ്റര്‍ വാഷ്, 55 ലിറ്റര്‍ ബിയര്‍, 90 ഗ്രാം കഞ്ചാവ് എന്നിവ കസ്റ്റഡിയിലെടുത്തു. ജില്ലയിലെ വിവിധ കള്ളുഷാപ്പുകളില്‍ നിന്നും 139 കള്ള് സാമ്പിളുകളും, വിദേശ മദ്യശാലകളില്‍ നിന്ന് 27 മദ്യ സാമ്പിളുകളും എടുത്ത് അടിയന്തിര രാസപരിശോധനയ്ക്ക് അയച്ചു. 43202 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
അനധികൃതമായി മദ്യം കടത്തിയ രണ്ട് ഓട്ടോ റിക്ഷകളും ഒരു മാരുതി സെന്‍ കാറും പിടികൂടി. പരിശോധനയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി. സതീഷ് കുമാറും, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.വി. സുരേന്ദ്രനും നേതൃത്വം നല്‍കി.

Keywords: Onam celebration, 62 Abkari case, Registred, Excise department, Kasaragod