സ്കൂളിലെ പീഡനം: 4 വിദ്യാര്‍ത്ഥിനികള്‍ കൂടി മൊഴിനല്‍കി
Mar 9, 2013, 19:01 IST
ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത ഒരു എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനധ്യാപകനെതിരെ നാല് വിദ്യാര്‍ത്ഥികള്‍ കൂടി മൊഴിനല്‍കി. നീലേശ്വരം സി.ഐ. ബാബുപെരിങ്ങോത്താണ് കേസന്വേഷിക്കുന്നത്.
നേരത്തെ ഒരു കുട്ടിയുടെ രക്ഷിതാവ് നല്കിയ പരാതിയിലാണ് പോലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റുചെയ്യുകയും ചെയ്തത്. ഇതിനുശേഷമാണ് നാല് കുട്ടികളില്‍ നിന്നുകൂടി പോലീസ് മൊഴിയെടുത്തത്. അധ്യാപകന് തങ്ങളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ടെന്ന് ചന്തേര എസ്.ഐ. വിനീഷ് കുമാര്‍ പറഞ്ഞു. 12 ഓളം കുട്ടികളെയാണ് ചൈല്ഡ്ലൈന് കൗണ്‍സിലിംഗ് നടത്തി പോലീസില്‍ റിപോര്‍ട്ട് നല്‍കിയത്.
കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Cheruvathur, Teacher, Students, Molestation, Remand, Case, Complaint, Report, Court, School, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






